ശബരിമല തീർഥാടനത്തിന് 16-ന് തുടക്കമാകും. വെർച്വൽ ക്യൂ സംവിധാനത്തിലൂടെയാകും പ്രവേശനം അനുവദിക്കുക.15 ന് വൈകുന്നേരം ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്രമേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രനട തുറക്കും.
16 ന് ആണ് വൃശ്ചികം ഒന്ന്. 16 മുതൽ ഡിസംബർ 26 വരെയാണ് മണ്ഡലപൂജാ മഹോത്സവം. ഇടവേളക്കു ശേഷം മകരവിളക്ക് മഹോത്സവത്തിന് ഡിസംബർ 30 ന് നട തുറന്ന് ജനുവരി 19-ന് നട അടയ്ക്കും.
തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ ഡിസംബർ 26-നാണ്. മകര വിളക്ക് ജനുവരി 14-നാണ്.പന്പയിൽ വാഹനങ്ങൾക്ക് പാർക്കിംഗ് അനുവദിക്കില്ല. പന്പാ നദിയിൽ സ്നാനം അനുവദിക്കും. നിലയ്ക്കൽ, സന്നിധാനം,പന്പ എന്നിവിടങ്ങളിൽ കോ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് അന്നദാനം നൽകും. പന്പയിലും സന്നിധാനത്തും താമസത്തിനുള്ള സൗകര്യം ഉണ്ടാവില്ല.