24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കാലാവസ്ഥാ നിർണയത്തിന്‌ സോഫ്‌റ്റ്‌വെയർ സിസ്റ്റം
Kerala

കാലാവസ്ഥാ നിർണയത്തിന്‌ സോഫ്‌റ്റ്‌വെയർ സിസ്റ്റം

സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ സ്ഥാപനമായ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിന്റെ ഹ്രസ്വകാല പ്രാദേശിക കാലാവസ്ഥാ നിർണയത്തിനുള്ള സോഫ്‌റ്റ്‌വെയർ സിസ്റ്റം മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു. സംസ്ഥാനത്ത് ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്ര മഴ, മിന്നൽ പ്രളയങ്ങൾ, ഉരുൾപൊട്ടൽ എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുള്ള വിവിധപഠന ഗവേഷണങ്ങൾക്ക് സഹായകമാകുന്നതാണ്‌ ഈ സിസ്റ്റം.

2018, 2019 വർഷങ്ങളിൽ സംസ്ഥാനത്തുണ്ടായ അതിതീവ്രമായ മഴയും തുടർന്നുണ്ടായ ദുരന്തങ്ങളെയുംകുറിച്ച് പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ നിർണയ സിസ്റ്റം ഉണ്ടാക്കിയിരിക്കുന്നത്. കാലാവസ്ഥാ ഗവേഷണ മോഡൽ ഉപയോഗിച്ചാണ് രൂപീകരണം. ഇതിലൂടെ സംസ്ഥാനത്തെ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് വേഗംകൂട്ടാൻ സാധിക്കും. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ഗവേഷണകേന്ദ്രങ്ങളുടെയും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെയും 2016 ഏപ്രിൽ മുതൽ 2021 മാർച്ച് വരെയുള്ള പ്രവർത്തനങ്ങളുടെ സംക്ഷിപ്ത രൂപമായ സയൻസ് സ്പെക്ട്രവും മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
കൗൺസിലിന്റെയും എട്ട്‌ ഗവേഷണകേന്ദ്രത്തിന്റെയും മൂന്ന്‌ ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെയും ജലവിഭവപഠനം, വനസംരക്ഷണം, സസ്യപരിപാലനം, ബയോടെക്നോളജി, ഗതാഗതവികസനം, ഗണിതശാസ്ത്രം, അടിസ്ഥാനശാസ്ത്ര വികസനം, ജലസസ്യപഠനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയിലെ പ്രവർത്തന നേട്ടങ്ങൾ, പുതുതായി സൃഷ്ടിച്ച സൗകര്യങ്ങൾ, കൂടാതെ സ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾ എന്നിവയടക്കം കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനങ്ങളുടെ ചുരുക്ക റിപ്പോർട്ടാണ്‌ ഇത്.

Related posts

മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പരിശീലനം

Aswathi Kottiyoor

എച്ച്‌എൽഎൽ സ്വകാര്യവൽക്കരണം : 9000 കുടുംബത്തിന്റെ കഞ്ഞിയിൽ മണ്ണിടും

ഒ​മി​ക്രോ​ണ്‍: വി​ദേ​ശ​ത്തു​നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് പ​രി​ശോ​ധ​ന; കൃ​ത്രി​മം കാ​ണി​ച്ചാ​ല്‍ ന​ട​പ​ടി

Aswathi Kottiyoor
WordPress Image Lightbox