ഒക്ടോബറിലുണ്ടായ കനത്ത മഴയിൽ 493.4 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് മന്ത്രി പി. പ്രസാദ് . ഒക്ടോബർ 12 മുതൽ നവംബർ നാലു വരെ എഐഎംഎസ് പോർട്ടൽ മുഖേനയുള്ള പ്രാഥമിക വിവര റിപ്പോർട്ട് പ്രകാരം 1,26,957 കർഷകരുടെ 59,110.81 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായിട്ടുണ്ട്. ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്.
കാലാവസ്ഥ വ്യതിയാനം ഗൗരവമായിക്കണ്ട് കൃഷി രീതിയിൽ മാറ്റം വരുത്താൻ കൃഷി ഭൂമിയെ അഗ്രോ എക്കോളജിക്കൽ സോണുകളായും യൂണിറ്റുകളുമായും തരം തിരിച്ചിട്ടുണ്ട്. നെൽ വയലുകളും തണ്ണീർത്തടങ്ങളും പശ്ചിമഘട്ടവും സംരക്ഷിച്ചുള്ള കൃഷി രീതികൾ മാത്രമേ നടപ്പാക്കൂ-മന്ത്രി പറഞ്ഞു.