24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഒക്ടോബറിലെ പ്രളയത്തില്‍ 216.3 കോടി രൂപയുടെ നഷ്ടം; കാര്‍ഷിക നഷ്ടപരിഹാര അപേക്ഷകളില്‍ 30 ദിവസത്തിനകം പരിഹാരം- കൃഷി മന്ത്രി
Kerala

ഒക്ടോബറിലെ പ്രളയത്തില്‍ 216.3 കോടി രൂപയുടെ നഷ്ടം; കാര്‍ഷിക നഷ്ടപരിഹാര അപേക്ഷകളില്‍ 30 ദിവസത്തിനകം പരിഹാരം- കൃഷി മന്ത്രി

സംസ്ഥാനത്ത് ഒക്ടോബറിലെ പ്രളയത്തില്‍ 216.3 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കൃഷിമന്ത്രി പി പ്രസാദ് നിയമസഭയില്‍ ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ നഷ്ടപരിഹാര അപേക്ഷകളില്‍ 30 ദിവസത്തിനകം പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകരുടെ അപേക്ഷ പരിഗണിക്കുന്ന കാര്യം 30 ദിവസത്തിലധികം പോകില്ല. ഇക്കാര്യം പരിശോധിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം 2018-ലെ പ്രളയത്തില്‍ കൃഷി നശിച്ച എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കിയതായി കൃഷിമന്ത്രി പി പ്രസാദ് അറിയിച്ചു. ആക്ഷേപമുണ്ടെങ്കില്‍ പരിശോധിക്കുമെന്നും കര്‍ഷകരെ കൂടുതലായി സഹായിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related posts

ബ്ലൂ ടിക് വെരിഫിക്കേഷന്റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലിസ്

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ആക്രമണം തടയാൻ ഫലപ്രദമായ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor

ലോക്കറിലെ നഷ്ടത്തിന് നഷ്ടപരിഹാരം ഉൾപ്പെടുത്തി പുതിയ മാനദണ്ഡങ്ങൾ.

Aswathi Kottiyoor
WordPress Image Lightbox