കുട്ടികൾ ഉപയോഗിക്കുന്ന ഡിവൈസിലെ വെബ് ക്യാമറകൾ, സമാർട്ട് ഫോൺ ക്യാമറകൾ എന്നിവ ഇന്റെർനെറ്റ് ഉപയോഗ സമയങ്ങളിൽ ക്യാമറകൾ ആവശ്യമില്ലാത്തപ്പോൾ മറച്ചോ ഔട്ട് ഓഫ് ഫോക്കസ് മോഡിലോ സൂക്ഷിക്കാം. നമ്മളുടെ അറിവില്ലാതെ തന്നെ മാൽവെയറുകൾ ഉപയോഗിച്ച് നമ്മുടെ ഡിവൈസിലെ ക്യാമറകൾ ഉപയോഗിക്കാൻ സാധിക്കും. ഓൺലൈനിൽ കുട്ടികൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളിൽ ഏറെയും തുടങ്ങുന്നത് അവരുടെ സ്വകാര്യ ചിത്രങ്ങളുപയോഗിച്ചു കൊണ്ടുള്ള ചൂഷണങ്ങളിലൂടെയാണ് എന്ന വസ്തുത ക്യാമറകളുടെ സുരക്ഷിത ഉപയോഗത്തിന്റെ പ്രാധാന്യം അടിവരയിടുന്നു.അതു കൊണ്ട് തന്നെ ഡിജിറ്റൽ പ്ലാറ്റ് ഫോമിൽ ജാഗ്രത വേണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു.