തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥികൾക്കു ‘ഭക്ഷ്യ ഭദ്രതാ അലവൻസ്’ ഭക്ഷ്യ കിറ്റുകളായി നൽകുന്ന സർക്കാർ പദ്ധതിയിൽ വിതരണം ചെയ്ത കപ്പലണ്ടി മിഠായിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന അഫ്‌ളോടോക്‌സിൻ ബി വൺ കണ്ടെത്തിയത് സംബന്ധിച്ച സാംപിൾ പരിശോധനാ ഫലം മുഖ്യമന്ത്രി, പൊതു വിദ്യാഭ്യാസ മന്ത്രി, ഭഷ്യ മന്ത്രി എന്നിവർക്ക് പ്രതിപക്ഷ നേതാവ് കൈമാറി.കിറ്റിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം സംബന്ധിച്ച് നിരവധി പരാതികൾ പ്രതിപക്ഷ നേതാവിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് കിറ്റിൽ ഉൾപ്പെടുത്തിയിരുന്ന കപ്പലണ്ടി മിഠായി സർക്കാർ അനലിസ്റ്റ്‌സ് ലബോറട്ടറിയിൽ പരിശോധനക്ക് നൽകിയത്.
മിഠായി
പരിശോധന റിപ്പോർട്ടിൽ അഫ്‌ളോ ടോക്‌സിൻ ബി 1 എ മാരകമായ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ വിഷാംശം കരളിനെ ബാധിക്കുകയും നോൺ ആൽക്കഹോളിക് ലിവർ സീറോസിസിന് 90 ശതമാനം കാരണമാകാനും സാധ്യതയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ പറയുന്നത്. തമിഴ്‌നാട്ടിലെ ഒരു കമ്പനിയിൽ നിന്നാണ് സപ്ലൈകോ ഈ മിഠായി വാങ്ങിയത്.