തദ്ദേശീയ പാരമ്പര്യ ചികിത്സാവിഭാഗം സമിതിയുടെ സംസ്ഥാന കൺവെൻഷൻ തൃശ്ശൂർ എ കെ സി ഡി എ ഹാളിൽ വെച്ച് നടത്തി . യോഗത്തിൽ സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് കെ. സന്ദീപ് വൈദ്യർ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും എത്തിയ വൈദ്യൻമാർ പാരമ്പര്യ നാട്ടുവൈദ്യ സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു. പാരമ്പര്യ നാട്ടുവൈദ്യത്തെ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേരള സർക്കാരിനോടും കേന്ദ്ര സർക്കാരിനോടും ആവശ്യപ്പെടുന്ന പ്രമേയങ്ങൾ അംഗീകരിച്ചു. യോഗത്തിൽ സംസ്ഥാന സെക്രട്ടറി എൻ. ഇ പവിത്രൻ ഗുരുക്കൾ സ്വാഗതവും , ടി.ടി.അരവിന്ദാക്ഷൻ വൈദ്യർ മുഖ്യപ്രഭാഷണവും സജീവർഗ്ഗീസ് വൈദ്യർ നന്ദിയും പറഞ്ഞു. പ്രശസ്ത കവയിത്രി യശ:ശരീരയായ സുഗതകുമാരി ടീച്ചറുടെ ചരമദിനത്തിൽ സംസ്ഥാനത്തുടനീളം വൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുവാൻ തീരുമാനിച്ചു. ഫിബ്രവരി മാസത്തിൽ തൃശ്ശൂരിൽ വെച്ച് വിപുലമായ സമരപ്രഖ്യാപന ബോധവൽക്കരണ കൺവെൻഷൻ ചേരുവാനും തീരുമാനിച്ചു