22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കൊ​ള​ക്കാ​ട് റൂട്ടിൽ കെഎസ്ആർടിസി ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Kerala

കൊ​ള​ക്കാ​ട് റൂട്ടിൽ കെഎസ്ആർടിസി ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

ക​ണി​ച്ചാ​ര്‍: ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പി​ന് ശേ​ഷം കൊ​ള​ക്കാ​ട് വ​ഴി കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ബ​സി​ന് കൊ​ള​ക്കാ​ട് ടൗ​ണി​ൽ ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ർ സ്വീ​ക​ര​ണം ന​ൽ​കി. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ബ​സു​ക​ളെ​ല്ലാം സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഈ ​മേ​ഖ​ല​യി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യി​രു​ന്നു. രാ​വി​ലെ 8.10 ന് ​കൊ​ള​ക്കാ​ട് എ​ത്തു​ന്ന കൊ​ട്ടി​യൂ​ര്‍-​ക​ണ്ണൂ​ര്‍ കെ​എ​സ്ആ​ർ​ടി​സി സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ന്‍ ഡോ.​വി ശി​വ​ദാ​സ​ന്‍ എം​പി മു​ഖേ​ന കോ​ഴി​ക്കോ​ട് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ് -എം, ​യൂ​ത്ത് കോ​ൺ​ഗ്ര​സ് തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Related posts

വായ്‌പയെടുത്ത്‌ ‘ആപ്പി’ൽ ആകരുതേ; ആപ്പിലൂടെ ലോണെടുത്ത് ചതിയിൽപ്പെടുന്നവരുടെ എണ്ണം കൂടുന്നു

Aswathi Kottiyoor

നെഗറ്റീവി’ൽനിന്ന് കേരളം ‘സ്ഥിരത’യിൽ എത്തി ; ആഗോള ക്രെഡിറ്റ്‌ റേറ്റിങ്‌ ഏജൻസി റിപ്പോർട്ട്‌

Aswathi Kottiyoor

ഗു​രു​വാ​യൂ​ര​പ്പ​ന് ബാ​ങ്ക് നി​ക്ഷേ​പം 1,737.04 കോ​ടി; സ്വ​ന്ത​മാ​യി 271 ഏ​ക്ക​ർ

Aswathi Kottiyoor
WordPress Image Lightbox