ഇരിട്ടി: ചെങ്കൽ വിലവർധനയ്ക്കെതിരേ മുഴക്കുന്ന് മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. അന്യായമായ വിലവർധന പിൻവലിച്ചില്ലെങ്കിൽ ചെങ്കൽ വാഹനങ്ങൾ തടയുന്നത് ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ടു പോകും. തൊഴിലാളികൾക്ക് കൂലി വർധന ഒന്നും തന്നെയില്ലാതെ, ഇന്ധന വില വർധനവിന്റെ പേരിൽ ചെങ്കല്ലിന് നാല് മുതൽ അഞ്ചു രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് മൂലം സാധാരണക്കാരനായ ഒരാൾക്ക് വീട് എന്നത് സ്വപ്നമായി അവശേഷിക്കുന്ന സാഹചര്യമാണ്. കോവിഡ് മഹാമാരി മൂലം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്ക് ചെങ്കൽ വിലവർധനവ് വലിയ ആഘാതമാണ് സൃഷ്ടിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് മുഴക്കുന്ന് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ ജോഫിൻസ് ജെയിംസ്, സജിത മോഹനൻ, പി.വി.സജീദ്, മൊയ്ദീൻ പാറക്കണ്ടം, അമൽ ബാബുരാജ്, ആതിര അനിൽകുമാർ എന്നിവർ അറിയിച്ചു.
previous post