20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • പ്രൈമറി ക്ലാസുകളിൽ അക്ഷരമാല ഒഴിവാക്കിയത് ഗുണകരമല്ല; പരിശോധിക്കും: മന്ത്രി ശിവൻകുട്ടി.
Kerala

പ്രൈമറി ക്ലാസുകളിൽ അക്ഷരമാല ഒഴിവാക്കിയത് ഗുണകരമല്ല; പരിശോധിക്കും: മന്ത്രി ശിവൻകുട്ടി.

പ്രൈമറി ക്ലാസുകളിലെ മലയാളം പാഠപുസ്തകങ്ങളിൽ മലയാളം അക്ഷരമാല ഇല്ലാത്തതു ഗുണകരമല്ലെന്നും ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. എസ്‌സിഇആർടിയാണു പാഠപുസ്തകങ്ങൾ തയാറാക്കുന്നത്. ഏതു സാഹചര്യത്തിലാണ് അക്ഷരമാല ഒഴിവാക്കിയതെന്ന കാര്യം പരിശോധിക്കും – മന്ത്രി പറഞ്ഞു. അക്ഷരമാല ഒഴിവാക്കിയതിനെ പ്രതിപക്ഷാംഗങ്ങളും വിമർശിച്ചു. വിമർശനങ്ങൾ ഗൗരവമുള്ളതാണെന്നു മന്ത്രി പറഞ്ഞു. പാഠപുസ്തകങ്ങളിൽ നിന്ന് അക്ഷരമാല അപ്രത്യക്ഷമായ വിവരം മലയാള മനോരമയിലെ ‘തരംഗങ്ങളിൽ’ ആണ് പുറത്തു കൊണ്ടുവന്നത്.

മലയാളം അക്ഷരമാല ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു മന്ത്രി ശിവൻകുട്ടിക്കു പ്രഫ.എം.എൻ. കാരശ്ശേരി തുറന്ന കത്ത് എഴുതിയിരുന്നു. നിയമസഭയിലെ പ്രഖ്യാപനത്തിനു ശേഷം കാരശ്ശേരിയെ ഫോണിൽ വിളിച്ചു മന്ത്രി വിവരം അറിയിച്ചു

Related posts

പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യി​ട്ട് ആ​യി​ര​ങ്ങ​ൾ

Aswathi Kottiyoor

സർക്കാർ നിർദേശം ജനവാസമേഖല ഒഴിവാക്കിയുള്ളത്‌: മന്ത്രി

Aswathi Kottiyoor

പ്രവാസികള്‍ക്ക് ഇരുട്ടടി വരുന്നു; ഒക്ടോബറോടെ വിമാന നിരക്ക് ഇരട്ടിയാകും

Aswathi Kottiyoor
WordPress Image Lightbox