26.6 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഫയർ സ്‌റ്റേഷനിലെ വിവരങ്ങൾ ഇനി വിരൽതുമ്പിൽ
Kerala

ഫയർ സ്‌റ്റേഷനിലെ വിവരങ്ങൾ ഇനി വിരൽതുമ്പിൽ

കണ്ണൂർ ഫയർ സ്‌റ്റേഷൻ പരിധിയിലെ കാര്യങ്ങളെല്ലാം ഇനി വിരൽതുമ്പിൽ. ടേൺ ഔട്ട്‌ ഏരിയ ഡിജിറ്റൽമാപ് വഴിയാണ്‌ ഫയർ സ്‌റ്റേഷനിലെ വിവരങ്ങളെല്ലാം വിരൽതുമ്പിൽ ലഭ്യമാകുക. അത്യാഹിതങ്ങളുണ്ടായാൽ അടിയന്തരസഹായമെത്തിക്കാനും എളുപ്പം എത്തിച്ചേരാനും ഇത്‌ സഹായകമാകും.
കണ്ണൂർ ഫയർ സ്‌റ്റേഷനിലെ പ്രധാന സ്ഥലങ്ങൾ, ഓഫീസുകൾ, കുളങ്ങൾ, നദികൾ, അപകടസാധ്യതയുള്ള സ്ഥലങ്ങൾ, നേരത്തെ വൻ അപകടം നടന്ന സ്ഥലങ്ങൾ, പ്രധാന റോഡുകൾ തുടങ്ങിയവ മാപ്പിൽ ലഭ്യമാണെന്ന്‌ സ്‌റ്റേഷൻ ഓഫീസർ കെ വി ലക്ഷ്‌മണൻ പറഞ്ഞു. തലശേരി ഫയർ സ്‌റ്റേഷനിലെ റെസ്‌ക്യൂ ഓഫീസർ ചൂര്യായിൽ ഉല്ലാസനാണ്‌ മാപ്പ്‌ തയ്യാറാക്കിയത്‌. തലശേരി, തളിപ്പറമ്പ്‌, പയ്യന്നൂർ, പെരിങ്ങോം ഫയർ സ്‌റ്റേഷനുകളിലും മാപ്പ്‌ തയ്യാറാക്കിയിട്ടുണ്ട്‌.

Related posts

സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ഗൂഗിള്‍ ക്രോം ലോഗോ മാറുന്നു : എട്ടു വര്‍ഷത്തില്‍ ആദ്യം

Aswathi Kottiyoor

തൊണ്ടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ

Aswathi Kottiyoor
WordPress Image Lightbox