22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നാ​ല് കോ​ടി പി​ന്നി​ട്ടു
Kerala

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ നാ​ല് കോ​ടി പി​ന്നി​ട്ടു

സം​സ്ഥാ​ന​ത്ത് ഒ​ന്നും ര​ണ്ടും ഡോ​സ് ചേ​ര്‍​ത്ത് ആ​കെ കോ​വി​ഡ് 19 വാ​ക്‌​സി​നേ​ഷ​ന്‍ നാ​ല് കോ​ടി പി​ന്നി​ട്ട​താ​യി (4,02,10,637) ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. വാ​ക്‌​സി​നേ​ടു​ക്കേ​ണ്ട ജ​ന​സം​ഖ്യ​യു​ടെ 95.26 ശ​ത​മാ​നം പേ​ര്‍​ക്ക് (2,54,44,066) ആ​ദ്യ ഡോ​സ് വാ​ക്‌​സി​നും 55.29 ശ​ത​മാ​നം പേ​ര്‍​ക്ക് (1,47,66,571) ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നും ന​ല്‍​കി.

ദേ​ശീ​യ ത​ല​ത്തി​ല്‍ ഒ​ന്നാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ 79.25 ശ​ത​മാ​ന​വും ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നേ​ഷ​ന്‍ 37.31 ശ​ത​മാ​ന​വു​മാ​കു​മ്പോ​ഴാ​ണ് കേ​ര​ളം ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​ത്. കേ​ര​ളം ന​ട​ത്തി​യ മി​ക​ച്ച വാ​ക്‌​സി​നേ​ഷ​ന്‍ യ​ജ്ഞ​ത്തി​ന്‍റെ ഫ​ലം കൂ​ടി​യാ​ണി​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി കി​ട​പ്പ് രോ​ഗി​ക​ള്‍​ക്ക് വീ​ട്ടി​ല്‍ പോ​യി വാ​ക്‌​സി​ന്‍ ന​ല്‍​കി​യ സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും കി​ട​പ്പ് രോ​ഗി​ക​ള്‍​ക്കും മു​ഴു​വ​ന്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ ന​ല്‍​കു​ന്ന​തി​തി​നാ​യി പ്ര​ത്യേ​ക യ​ജ്ഞ​ങ്ങ​ള്‍ ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി.

വാ​ക്‌​സി​നേ​ഷ​നാ​യി ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​ത്താ​ന​റി​യാ​ത്ത​വ​ര്‍​ക്ക് കൂ​ടി വാ​ക്‌​സി​ന്‍ ന​ല്‍​കാ​നാ​യി, വാ​ക്‌​സി​ന്‍ സ​മ​ത്വ​ത്തി​നാ​യി വേ​വ് ക്യാ​മ്പ​യി​ന്‍ ആ​വി​ഷ്‌​ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കി. ഇ​തു​കൂ​ടാ​തെ ഗ​ര്‍​ഭി​ണി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​നാ​യി മാ​തൃ​ക​വ​ചം, 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഡ്രൈ​വ് ത്രൂ ​വാ​ക്‌​സി​നേ​ഷ​ന്‍ എ​ന്നി​വ​യും ന​ട​പ്പി​ലാ​ക്കി.

പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, വ​യ​നാ​ട് എ​ന്നീ ജി​ല്ല​ക​ളി​ല്‍ 100 ശ​ത​മാ​ന​ത്തോ​ളം പേ​രും ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. സ്ത്രീ​ക​ളാ​ണ് പു​രു​ഷ​ന്‍​മാ​രെ​ക്കാ​ള്‍ കൂ​ടു​ത​ല്‍ വാ​ക്‌​സി​നെ​ടു​ത്ത​ത്. സ്ത്രീ​ക​ളി​ല്‍ 2,08,57,954 ഡോ​സ് വാ​ക്‌​സി​നും പു​രു​ഷ​ന്‍​മാ​രി​ല്‍ 1,93,42,772 ഡോ​സ് വാ​ക്‌​സി​നു​മാ​ണെ​ടു​ത്ത​ത്. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​രും കോ​വി​ഡ് മു​ന്ന​ണി പോ​രാ​ളി​ക​ളും 100 ശ​ത​മാ​നം ആ​ദ്യ ഡോ​സ് വാ​ക്‌​സി​നും യ​ഥാ​ക്ര​മം 90, 92 ശ​ത​മാ​നം ര​ണ്ടാം ഡോ​സ് വാ​ക്‌​സി​നു​മെ​ടു​ത്തി​ട്ടു​ണ്ട്.

കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍​ക്ക് മൂ​ന്നു മാ​സം ക​ഴി​ഞ്ഞ് മാ​ത്രം വാ​ക്‌​സി​നെ​ടു​ത്താ​ല്‍ മ​തി. അ​തി​നാ​ല്‍ ത​ന്നെ വ​ള​രെ കു​റ​ച്ച് പേ​ര്‍ മാ​ത്ര​മാ​ണ് ഇ​നി ആ​ദ്യ ഡോ​സ് വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള​ത്. ഇ​നി​യും വാ​ക്‌​സി​നെ​ടു​ക്കാ​നു​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ലെ​ത്തി വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​ര്‍ ഒ​ട്ടും കാ​ല​താ​മ​സം വ​രു​ത്ത​രു​ത്.

കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ 84 ദി​വ​സം ക​ഴി​ഞ്ഞും കോ​വാ​ക്‌​സി​ന്‍ 28 ദി​വ​സം ക​ഴി​ഞ്ഞും ഉ​ട​ന്‍ ത​ന്നെ ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ചാ​ല്‍ മാ​ത്ര​മേ പൂ​ര്‍​ണ​മാ​യ ഫ​ലം ല​ഭി​ക്കൂ​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ചെലവ് 1.95 കോടി; സെക്രട്ടേറിയേറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാന്‍ പുതിയ സംവിധാനം.

Aswathi Kottiyoor

പരീക്ഷ ചോദ്യ പേപ്പറുകള്‍ ഇനി ഇ-മെയില്‍ വഴി

WordPress Image Lightbox