22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വാക‍്സിൻ വിതരണം 4 കോടിയിലേക്ക്‌ ; 95.13 ശതമാനം പേർ.
Kerala

വാക‍്സിൻ വിതരണം 4 കോടിയിലേക്ക്‌ ; 95.13 ശതമാനം പേർ.

സംസ്ഥാനത്ത്‌ കോവിഡ്‌ വാക്സിൻ വിതരണം നാലുകോടിയിലേക്ക്‌. ഞായർ വൈകിട്ട്‌ നാലുവരെ 3,98,12,931 ഡോസ്‌ വാക്സിൻ നൽകി. 2,54,09,606 പേർ ആദ്യഡോസും 1,44,03,325 പേർ രണ്ട്‌ ഡോസും സ്വീകരിച്ചു. നിലവിൽ പ്രവൃത്തിദിവസങ്ങളിൽ ഒരു ലക്ഷത്തോളം ഡോസുകളാണ്‌ വിതരണം ചെയ്യുന്നത്‌.

18 കഴിഞ്ഞവരിൽ 95.13 ശതമാനം പേർ ആദ്യഡോസും 53.92 ശതമാനംപേർ രണ്ടാം ഡോസും എടുത്തു. ആരോഗ്യപ്രവർത്തകരും മുൻനിര പ്രവർത്തകരും പൂർണമായും ആദ്യഡോസെടുത്തു. 90 ശതമാനത്തിലധികം രണ്ടാം ഡോസും. എറണാകുളം ജില്ലയിലാണ്‌ കൂടുതൽപേർ വാക്സിനെടുത്തത്‌. 47.54 ലക്ഷം. കേന്ദ്രത്തിന്റെ പ്രതീക്ഷിത ജനസംഖ്യാനിരക്ക്‌ അനുസരിച്ച്‌ 2,67,09,000 ആണ്‌ സംസ്ഥാനത്ത്‌ 18 വയസ്സ്‌ പിന്നിട്ടവരുടെ എണ്ണം. ഇതുപ്രകാരം ഒന്നും രണ്ടും ഉൾപ്പെടെ 5,34,18,000 ഡോസ്‌ വാക്സിനാണ്‌ വിതരണം ചെയ്യേണ്ടത്‌.

പ്രതിദിനം ഏഴുലക്ഷം ഡോസുവരെ നൽകി. 2022 ജനുവരിയോടെ എല്ലാവർക്കും വാക്‌സിൻ നൽകലാണ്‌ ലക്ഷ്യം. കുട്ടികൾക്കുള്ള വാക്സിൻ വിതരണത്തിനും സംസ്ഥാനം സജ്ജമാണെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു.

Related posts

നെൽവയലുകൾ അപ്രത്യക്ഷമാകുന്നു; രണ്ടു ദശാബ്ദത്തിനിടെ 1.27 ലക്ഷം ഹെക്ടർ സ്ഥലത്ത് നെൽകൃഷി ഇല്ലാതായി

Aswathi Kottiyoor

എൻഡോസൾഫാൻ ധനസഹായം: 65 ദിവസം, നൽകിയത്‌ 203.23 കോടി

Aswathi Kottiyoor

കടുവകളുടെ കണക്കെടുപ്പ്: നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox