22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒ​രു​മാ​സ​ത്തി​നി​ടെ ‘സ​മൃ​ദ്ധി’​യി​ല്‍ ഉ​ണ്ട​ത് ‌മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍
Kerala

ഒ​രു​മാ​സ​ത്തി​നി​ടെ ‘സ​മൃ​ദ്ധി’​യി​ല്‍ ഉ​ണ്ട​ത് ‌മു​ക്കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം പേ​ര്‍

കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ല്‍ 10 രൂ​​​പ​​​യ്ക്ക് സു​​​ഭി​​​ക്ഷ​​​മാ​​​യി ക​​​ഴി​​​ഞ്ഞ 31 ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഭ​​​ക്ഷ​​​ണം ക​​​ഴി​​​ച്ച​​​ത് മു​​​ക്കാ​​​ല്‍ ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ൾ. കോ​​​ര്‍​പ്പ​​​റേ​​​ഷ​​​ന്‍റെ സ​​​മൃ​​​ദ്ധി<\@> കൊ​​​ച്ചി എ​​​ന്ന​​​പേ​​​രി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്തി​​​ല്‍ ആ​​​രം​​​ഭി​​​ച്ച ജ​​​ന​​​കീ​​​യ ഹോ​​​ട്ട​​​ലി​​​ലാ​​​ണ് ഒ​​​രു​​​മാ​​​സ​​​ത്തി​​​നി​​​പ്പു​​​റ​​​വും തി​​​ര​​​ക്കി​​​ന് കു​​​റ​​​വി​​​ല്ലാ​​​ത്ത​​​ത്. പ്ര​​​തി​​​ദി​​​നം ര​​​ണ്ടാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം ഊ​​​ണാ​​​ണ് ഉ​​​ച്ച​​​യ്ക്ക് ഇ​​​വി​​​ടെ വി​​​ള​​​മ്പു​​​ന്ന​​​ത്. 10 രൂ​​​പ​​​യ്ക്ക് പ്ലേ​​​റ്റി​​​ൽ നി​​​റ​​​ഞ്ഞു ക​​​വി​​​ഞ്ഞാ​​​ണ് ക​​​റി​​​ക​​​ളും ചോ​​​റും. പ​​​ദ്ധ​​​തി വ​​​മ്പ​​​ന്‍ ഹി​​​റ്റാ​​​യ​​​തോ​​​ടെ നി​​​ല​​​വി​​​ലെ ഊ​​​ണി​​​നൊ​​​പ്പം സ്പെ​​​ല്‍ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ യാ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​ക്കാ​​​നു​​​ള്ള ഒ​​​രു​​​ക്ക​​​ത്തി​​​ലാ​​​ണ് ന​​​ഗ​​​ര​​​സ​​​ഭാ അ​​​ധി​​​കൃ​​​ത​​​ര്‍.

ക​​​ഴി​​​ഞ്ഞ മാ​​​സം ഏ​​​ഴി​​​ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത സ​​​മൃ​​​ദ്ധി​​​യി​​​ല്‍ ഇ​​​ന്ന​​​ലെ വ​​​രെ ഊ​​​ണ് ക​​​ഴി​​​ച്ച​​​ത് 79,433 പേ​​​രാ​​​ണ്. രാ​​​വി​​​ലെ 10.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന തി​​​ര​​​ക്ക് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.30ഓ​​​ടെ​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​ത്. ഊ​​​ണി​​​ന് 10 രൂ​​​പ​​​യും, പാ​​​ഴ്സ​​​ലി​​​ന് 15 രൂ​​​പ​​​യു​​​മാ​​​ണ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ന​​​ഗ​​​ര​​​ത്തി​​​ലെ​​​ത്തു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര്‍​ക്ക് കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ല്‍ ഭ​​​ക്ഷ​​​ണം എ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ന​​​ഗ​​​ര​​​സ​​​ഭ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ല​​​ട​​​ക്കം ഊ​​​ണ് വൈ​​​റ​​​ല്‍ ആ​​​യ​​​തോ​​​ടെ ന​​​ഗ​​​ര​​​ത്തി​​​ന് പു​​​റ​​​ത്തു നി​​​ന്നും പോ​​​ലും ആ​​​ളു​​​ക​​​ളെ​​​ത്തു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ നൂ​​​റു​​​ദി​​​ന ക​​​ര്‍​മ​​​പ​​​ദ്ധ​​​തി​​​യി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടു​​​ത്തി കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പ്. അ​​​ത്യാ​​​ധു​​​നി​​​ക സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി​​​യ അ​​​ടു​​​ക്ക​​​ള​​​യി​​​ല്‍ രാ​​​വി​​​ലെ ആ​​​റി​​​ന് ഉ​​​യ​​​രു​​​ന്ന പു​​​ക ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് നാ​​​ലോ​​​ടെ​​​യാ​​​ണ് കെ​​​ട്ട​​​ട​​​ങ്ങു​​​ന്ന​​​ത്. സ്ഥ​​​ല പ​​​രി​​​മി​​​തി മൂ​​​ലം നേ​​​രി​​​ടു​​​ന്ന പാ​​​ര്‍​ക്കിം​​​ഗ് വി​​​ഷ​​​യം ഒ​​​ഴി​​​ച്ചാ​​​ല്‍ പ​​​ദ്ധ​​​തി വ​​​ലി​​​യ തോ​​​തി​​​ല്‍ വി​​​ജ​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് ന​​​ഗ​​​ര​​​സ​​​ഭ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Related posts

കെഎസ്ആർടിസി ശമ്പള പരിഷ്കരണം; സ്വിഫ്റ്റ് ജനുവരി മുതൽ.

Aswathi Kottiyoor

പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പ്

Aswathi Kottiyoor

ചുങ്കക്കുന്നിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ഒരാൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox