പാചക വാതക വില വര്‍ധനയ്ക്കു പിന്നാലെ ഹോട്ടല്‍ ഭക്ഷണങ്ങള്‍ക്കും വില ഉയരുന്നു.
ഇന്ധന, പാചക വാതക വില ഉയർന്ന സാഹചര്യത്തിൽ ഭക്ഷണ വസ്തുക്കൾക്ക് വില കൂട്ടാതെ പിടിച്ചു നില്‍ക്കാനാകില്ലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു.
കഴിഞ്ഞ നാലു വര്‍ഷമായി പ്രളയവും കോവിഡും ജില്ലയിലെ ഹോട്ടല്‍ മേഖലയെ ദുരിതത്തിലാക്കി.
ഒരു വര്‍ഷം കൊണ്ട് 1000 രൂപയോളമാണ് വാണിജ്യ പാചക വാതക വില വര്‍ധിച്ചത്. ഇതുമൂലം പ്രതിദിനം മൂവായിരത്തോളം രൂപയുടെ അധികബാധ്യതയാണ് ഉണ്ടാകുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ഇന്ധന വില വര്‍ധനയെ തുടർന്ന് നിത്യോപയോഗ സാധനങ്ങളുടെയും വില കൂടുകയാണ്. ഭൂരിഭാഗം ഹോട്ടൽ ഉടമകളും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയുള്ളവരാണ്.
ജിഎസ്ടിയും വന്നതോടെ 0.5 ശതമാനം ആയിരുന്ന നികുതി ഇപ്പോള്‍ അഞ്ച് ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തിലും സര്‍ക്കാരില്‍ നിന്ന് ഇതുവരെ യാതൊരുവിധ സഹായവും ഹോട്ടല്‍ മേഖലയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഉടമകള്‍ വ്യക്തമാക്കുന്നു.
പെട്രോളിയം ഉത്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും വിലവര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വരും ദിവസങ്ങളില്‍ സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് അറിയിച്ചു.