26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ര്‍​ത്തി​യാ​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്
Kerala

ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ര്‍​ത്തി​യാ​ക്ക​ണം: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

ശ​ബ​രി​മ​ല മു​ന്നൊ​രു​ക്ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാ​വ​കു​പ്പു​ക​ളും ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

അ​തി​ശ​ക്ത​മാ​യ മ​ഴ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ച്ചു​വെ​ങ്കി​ലും എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കും. ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍​ഷ​ത്തെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ ഇ​ത്ത​വ​ണ വ​രു​ന്ന​തി​നാ​ല്‍ അ​വ​ര്‍​ക്ക് കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി വാ​ട്ട​ര്‍ കി​യോ​സ്‌​കു​ക​ള്‍ സ​ജ്ജ​മാ​ക്കും.

കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ല്‍ തീ​ര്‍​ഥാ​ട​ക​ര്‍ വെ​ള്ളം കു​ടി​ക്കു​ന്ന​തി​നാ​യി സ്റ്റീ​ല്‍ ഗ്ലാ​സ് ക​രു​തു​ന്ന​ത് ഉ​ചി​ത​മാ​കും. നി​ല​യ്ക്ക​ല്‍, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ബി​എ​സ്എ​ന്‍​എ​ല്ലി​നു പു​റ​മേ മ​റ്റ് സേ​വ​ന​ദാ​താ​ക്ക​ളു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കും.

എ​ല്ലാ​വ​രും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണം. തീ​ര്‍​ഥാ​ട​ന​ത്തി​നി​ടെ രോ​ഗ​ല​ക്ഷ​ണം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ ഉ​ട​ന്‍ ത​ന്നെ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ വി​വ​രം അ​റി​യി​ക്ക​ണം. കോ​വി​ഡ് വാ​ക്‌​സി​ന്‍ ര​ണ്ടു ഡോ​സ് എ​ടു​ത്ത​വ​ര്‍​ക്കും, 72 മ​ണി​ക്കൂ​റി​നി​ടെ ന​ട​ത്തി​യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വ് ആ​യ​വ​ര്‍​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും.

നി​ല​യ്ക്ക​ലി​ല്‍ ആ​ര്‍​ടി ലാ​മ്പ്, ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ലാ​ബ് സ​ജ്ജ​മാ​ക്കും. ചെ​ങ്ങ​ന്നൂ​ര്‍, കോ​ട്ട​യം, തി​രു​വ​ല്ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നു​ക​ളി​ലും ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും ആ​ര്‍​ടി​പി​സി​ആ​ര്‍ കി​യോ​സ്‌​കു​ക​ള്‍ സ്ഥാ​പി​ക്കും. ദേ​വ​സ്വം ബോ​ര്‍​ഡ് എ​ട്ടു മു​ത​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് താ​മ​സ സൗ​ക​ര്യം ഉ​റ​പ്പാ​ക്കും. 11 മു​ത​ല്‍ പ്ര​സാ​ദ നി​ര്‍​മാ​ണം ആ​രം​ഭി​ക്കും.

പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യി​ല്‍ നാ​ല് ഓ​ഫീ​സു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ന്നു വ​രി​ക​യാ​ണ്. പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റാ​ന്‍​ഡി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പ​തി​മൂ​ന്നോ​ടെ പൂ​ര്‍​ത്തി​യാ​കും.

സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ച്ച് 10ന് ​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. ഞു​ണ​ങ്ങാ​ര്‍ താ​ല്‍​ക്കാ​ലി​ക പാ​ലം പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. സ​ന്നി​ധാ​നം, നി​ല​യ്ക്ക​ല്‍, വ​ട​ശേ​രി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​ല്‍​ക്കാ​ലി​ക പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ള്‍ ആ​രം​ഭി​ക്കും.

പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​നം​വ​കു​പ്പി​ന്‍റെ ക​ണ്‍​ട്രോ​ള്‍ റൂം ​തു​റ​ക്കും. എ​ലി​ഫ​ന്‍റ് സ്‌​ക്വാ​ഡ്, സ്‌​നേ​ക് റ​സ്‌​ക്യു ടീ​മു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. സ​ന്നി​ധാ​നം, പ​മ്പ, നി​ല​യ്ക്ക​ല്‍, പ്ലാ​പ്പ​ള്ളി, എ​രു​മേ​ലി, പ​ന്ത​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഫ​യ​ര്‍ സ്റ്റേ​ഷ​നു​ക​ള്‍ സ​ജ്ജ​മാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

കൊച്ചിയിൽ സ്‌ത്രീകൾക്ക്‌ തങ്ങാൻ വനിതാമിത്ര കേന്ദ്രം തുറന്നു ; ‘സേഫ്‌ സ്‌റ്റേ’ ആപ്പിലൂടെ ബുക്ക്‌ ചെയ്യാം

Aswathi Kottiyoor

രാജ്യത്ത് ഒമിക്രോണ്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല; പരിശോധന കൂട്ടാന്‍ കേന്ദ്രനിര്‍ദേശം.

Aswathi Kottiyoor

കോ​വി​ഡ്: വീ​ട്ടി​ൽ മ​രി​ച്ച​വ​ർ​ക്കും ആ​ശു​പ​ത്രിരേ​ഖ നി​ർ​ബ​ന്ധം

Aswathi Kottiyoor
WordPress Image Lightbox