24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജ​ന​ങ്ങ​ളു​ടെ സ്ഥ​ലം നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഏ​റ്റെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി
Kerala

ജ​ന​ങ്ങ​ളു​ടെ സ്ഥ​ലം നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഏ​റ്റെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി

ഇ​രി​ട്ടി: എ​ടൂ​ര്‍-​ക​മ്പ​നി​നി​ര​ത്ത്-​പാ​ല​ത്തി​ന്‍​ക​ട​വ് റോ​ഡ് നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ സ്ഥ​ലം നി​ര്‍​ബ​ന്ധ​പൂ​ര്‍​വം ഏ​റ്റെ​ടു​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വി​ധി. പ​രാ​തി​ക്കാ​രാ​യ 37 കു​ടും​ബ​ങ്ങ​ളു​ടെ ഭൂ​മി​യും സ്വ​ത്തും ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് എ​തി​ര്‍​ക​ക്ഷി​യാ​യ കെ​എ​സ്ടി​പി സ​ര്‍​ക്കാ​രി​നുവേ​ണ്ടി സ​മ​ര്‍​പ്പി​ച്ച മ​റു​പ​ടി​യി​ലാ​ണ് ഹൈ​ക്കോ​ട​തി കേ​സിൽ തീ​ര്‍​പ്പു​ക​ല്‍​പ്പി​ച്ച​ത്. ഭാ​വി​യി​ല്‍ വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​മ്പോ​ള്‍ നി​യ​മാ​നു​സൃ​ത​മാ​യി മാ​ത്ര​മേ ഏ​റ്റെ​ടു​ക്കാ​ന്‍ പാ​ടു​ള്ളൂ​വെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത് റീ ​ബി​ല്‍​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് ആ​ണ്. പ്ലാ​ന്‍, പ്രോജ​ക്‌ട് റി​പ്പോ​ര്‍​ട്ട്, എ​സ്റ്റി​മേ​റ്റ് എന്നിവയിൽ നി​ല​വി​ലു​ള്ള റോഡ് അഭിവൃദ്ധിപ്പെടുത്താനാണ് പ​ദ്ധ​തി​യു​ള്ള​ത്. മേ​ല്‍ റോ​ഡ് നി​ര്‍​മാ​ണ​ത്തി​ല്‍ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ്ഥ​ലം എ​റ്റെ​ടു​ക്കാ​ന്‍ വ്യ​വ​സ്ഥ​യി​ല്ലെന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അതേസമയം, വ​സ്തു​ത​ക​ള്‍ ഇ​താ​യി​രി​ക്കേ കോ​ണ്‍​ട്രാ​ക്‌ട​റു​മാ​യി ചേ​ര്‍​ന്ന് ജ​ന​ങ്ങ​ളു​ടെ സ്ഥ​ലം വി​ട്ടു​കൊ​ടു​ക്ക​ണ​മെ​ന്ന ചി​ല​രു​ടെ ആ​വ​ശ്യം അ​ടി​സ്ഥാ​നര​ഹി​ത​വും അ​ഴി​മ​തി​ക്ക് ക​ള​മൊ​രു​ക്കാ​നും വേ​ണ്ടി​യാ​ണെ​ന്ന് ജ​ന​കീ​യ ക​മ്മി​റ്റി ആ​രോ​പി​ച്ചു. റോ​ഡ് വി​ക​സ​ന​ത്തി​ന് സ്ഥ​ലം ആ​വ​ശ്യ​മി​ല്ലെ​ന്ന് കെ​എ​സ്ടി​പി കോ​ട​തി​യി​ല്‍ ബോ​ധി​പ്പി​ച്ചി​ട്ടും ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് സ്ഥ​ലം വി​ട്ടു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​ല്‍നി​ന്ന് ജ​ന​പ്ര​തി​നി​ധി​ക​ള്‍ പി​ന്മാ​റ​ണ​മെ​ന്നും ജ​ന​കീ​യ ക​മ്മി​റ്റി ആ​വി​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ സി.​എം.​ഫി​ലി​പ്പ്, അ​രു​ണ്‍ മ്യാ​ലി​ല്‍, ജോ​ര്‍​ജ്കു​ട്ടി പു​ല്ലാ​ട്ട്, സെ​ബാ​സ്റ്റ്യ​ന്‍ ക​ന്നു​തൊ​ട്ടി​യി​ല്‍, മ​നോ​ജ് പീ​റ്റ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

ഭിന്നശേഷിക്കാർക്കുള്ള സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു

Aswathi Kottiyoor

പോലീസുകാർക്ക് ആശയവിനിമയം എളുപ്പത്തിലാക്കാൻ ഇനി ‘മിത്രം’

Aswathi Kottiyoor

അടയ്ക്കാത്തോട് ടൗണിൽ ശുചീകരണ യജ്ഞം നവംബർ രണ്ടിന്

Aswathi Kottiyoor
WordPress Image Lightbox