27.7 C
Iritty, IN
July 3, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്ഥാപക ദിനം ആചരിച്ചു.
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്ഥാപക ദിനം ആചരിച്ചു.

കേളകം: ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് സ്ഥാപക ദിനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ സമുചിതമായി ആചരിച്ചു. തലശ്ശേരി ജില്ലാ അസോസിയേഷൻ അസിസ്റ്റന്റ് ഡിസ്ട്രിക്ട് കമ്മീഷണർ വി കെ വിജയകുമാർ ദിനാചരണപരിപാടികൾ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ലോക്കൽ അസോസിയേഷൻ സെക്രട്ടറി കെ പി അപർണ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂളിൽ നൂറിലധികം കുട്ടികളാണ് സ്കൗട്ട്-ഗൈഡ് വിഭാഗത്തിൽ പരിശീലനം നേടുകയും സാമൂഹിക സേവന പ്രവർത്തനങ്ങളില്‍ ഏർപ്പെടുകയും ചെയ്യുന്നത്.ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖഭാഷണം നടത്തി. തുടർന്ന്, സ്കൗട്ട്-ഗൈഡ് കുട്ടികൾ കോവിഡ് കാലഘട്ടത്തിൽ വീടുകളിൽ ചെയ്ത പ്രവർത്തനങ്ങളുടെ വീഡിയോ പ്രദർശിപ്പിച്ചു. വീട്ടിലേക്ക് ആവശ്യമായ ചൂല് നിർമ്മാണ രീതി സിനാൻ പി എസ് പരിചയപ്പെടുത്തി. എങ്ങനെ നമുക്ക് ആവശ്യമായ മാസ്കുകൾ വീടുകളിൽ നിർമ്മിക്കാമെന്ന് ആദിത്യ സുരേഷ് കുട്ടികൾക്ക് കാണിച്ചു കൊടുത്തു. പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ പേന ഉപയോഗിക്കുന്നതിന് വേണ്ടി പേപ്പർ പേന നിർമ്മാണം ആഷിക് സന്തോഷ് പരിചയപ്പെടുത്തി. ചടങ്ങിൽ ഭാരത് സ്കൗട്ട് & ഗൈഡ്സ് സ്ഥാപകദിന ക്വിസ് മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച കുട്ടികളെ ആദരിച്ചു. നവംബർ ഏഴിന് വൈകുന്നേരം 5 മണിക്ക് ഓൺലൈനായി നടന്ന പരിപാടികൾക്ക് ആഷ്മി മോഹനൻ സ്വാഗതവും അഖിൽ ഗീവർഗീസ് നന്ദിയും പറഞ്ഞു. അധ്യാപകരായ ടൈറ്റസ് പി സി, റീന ഇരുപ്പക്കാട്ട്, നൈസ് മോൻ, ഫാ. എല്‍ദോ ജോണ്‍, സനില എന്‍, അശ്വതി കെ ഗോപിനാഥ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related posts

*യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ടുകൾ നീക്കം ചെയ്തു*

Aswathi Kottiyoor

വയോധികയുടെ പെന്‍ഷന്‍ തുക വായ്​പയിൽ വകയിരുത്തി; ബാങ്ക് മാനേജര്‍ക്കെതിരെ കേസ്

Aswathi Kottiyoor

കേരള വാട്ടർ അതോറിറ്റി കുടിശ്ശിക നിവാരണം

Aswathi Kottiyoor
WordPress Image Lightbox