24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • 6.6 കോടി ദരിദ്രരും ഗ്രാമങ്ങളില്‍ 8 വര്‍ഷം 
8 കോടി ദരിദ്രര്‍ ; രാജ്യത്ത്‌ കോവിഡിനുമുമ്പേ ദാരിദ്ര്യം പെരുകിയെന്ന് പഠനറിപ്പോർട്ട്‌.
Kerala

6.6 കോടി ദരിദ്രരും ഗ്രാമങ്ങളില്‍ 8 വര്‍ഷം 
8 കോടി ദരിദ്രര്‍ ; രാജ്യത്ത്‌ കോവിഡിനുമുമ്പേ ദാരിദ്ര്യം പെരുകിയെന്ന് പഠനറിപ്പോർട്ട്‌.

കോവിഡിനുമുമ്പുള്ള എട്ട്‌ വർഷത്തില്‍ രാജ്യത്ത്‌ ദരിദ്രരുടെ എണ്ണത്തിൽ എട്ടുകോടിയോളം വര്‍ധന. അതിസമ്പന്നരുടെ എണ്ണത്തില്‍ കുതിപ്പുണ്ടാകുമ്പോഴാണ് ദാരിദ്ര്യവും പെരുകുന്നത്. ഇത്രയും കുത്തനെ ദാരിദ്ര്യം വളർന്നത്‌ രാജ്യചരിത്രത്തിൽ ആദ്യം. 2012 മുതല്‍ 2020 ജൂണ്‍വരെ ദരിദ്രരുടെ എണ്ണം 7.6 കോടി വര്‍ധിച്ചെന്നാണ്‌ റിപ്പോര്‍ട്ട്‌. കാർഷികമേഖലയിലെ വരുമാനക്കുറവ്‌, നോട്ട്‌ നിരോധനം, തൊഴിലില്ലായ്‌മ എന്നിവ ദാരിദ്ര്യം പെരുകാൻ പ്രധാന കാരണമായി.

നോട്ട്‌ നിരോധനം ഇന്ത്യയിലെ അനൗപചാരിക മേഖലയെ തകർത്തു. ദശലക്ഷങ്ങൾ തൊഴിൽരഹിതരായി. ജർമനിയിലെ ബോൺ ആസ്ഥാനമായ ഐഇസഡ്‌എ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലേബർ ഇക്കണോമിക്‌സിലെ ഗവേഷകൻ സന്തോഷ്‌ മെഹ്‌റോത്രയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
രാജ്യത്തെ ദാരിദ്ര്യത്തിന്റെ കണക്ക് മോദിസർക്കാർ ഔദ്യോഗികമായി പുറത്തുവിടുന്നില്ല. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം 2017–-18ലെ ലേബർ സർവേ റിപ്പോർട്ട്‌ പ്രസിദ്ധീകരിച്ചത്‌ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം. ഇതിൽ ഉപഭോക്‌തൃ ചെലവ്‌ വിവരങ്ങൾ മറച്ചുവച്ചു. ഇതേത്തുടർന്ന്‌, സിഎംഐഇ(സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കണോമി) തയ്യാറാക്കിയ കുടുംബങ്ങളുടെ ഉപഭോക്‌തൃ ചെലവ്‌ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ മെഹ്‌റോത്രയും സഹപ്രവർത്തകരും ദാരിദ്ര്യക്കണക്ക്‌ തിട്ടപ്പെടുത്തിയത്‌.

ബിപിഎല്‍ നിര്‍ണയിക്കാന്‍ രാജ്യത്തിന്റെ ഔദ്യോ​ഗിക മാനദണ്ഡം തയ്യാറാക്കിയ ടെണ്ടുൽക്കർ കമ്മിറ്റി നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ദാരിദ്ര്യരേഖ നിർണയിച്ചത്. ഓരോ വർഷവും ദശലക്ഷങ്ങൾ കാർഷികവൃത്തി ഉപേക്ഷിച്ചു. കൃഷി ആദായകരമല്ലാതായതാണ്‌ കാരണം. എന്നാൽ, 2012നുശേഷം പ്രതിവർഷം പുതുതായി ഉണ്ടാകുന്ന കാർഷികേതര തൊഴിലുകളുടെ എണ്ണം ശരാശരി 29 ലക്ഷമായി ഇടിഞ്ഞു. ജോലിയുള്ളവരുടെ യഥാർഥ വരുമാനം കുറഞ്ഞു. തൊഴിലില്ലായ്‌മ 2011–-2012ന്‌ ശേഷമുള്ള ആറ്‌ വർഷത്തിൽ മൂന്നിരട്ടിയായി. പിന്നാലെ നോട്ട്‌ നിരോധനവും വന്നതോടെ ആഘാതം ഇരട്ടിച്ചു. ദാരിദ്ര്യത്തിലേക്ക്‌ കൂപ്പുകുത്തിയവരിൽ 6.6 കോടിയും ഗ്രാമീണമേഖലയിലാണ്‌. നിർമാണ മേഖലയിലെ തളർച്ചയാണ്‌ നഗരങ്ങളിൽ തൊഴിലില്ലായ്‌മയും ദാരിദ്ര്യവും സൃഷ്ടിക്കുന്ന പ്രധാന ഘടകം റിപ്പോർട്ടിൽ പറഞ്ഞു.

Related posts

അപൂർവമായി മാത്രമേ നമ്മുടെ നാട്ടിൽ കാണപ്പെടുന്നുള്ളൂ.വംശനാശം സംഭവിച്ചതാണോ എന്നറിയില്ല, ഏതായാലും ഇത്തരം പനകളെക്കുറിച്ചു അറിയാവുന്നവർ

Aswathi Kottiyoor

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ 100 വെടിയുണ്ടകൾ പിടികൂടി

Aswathi Kottiyoor

ക​ട​ലമി​ഠാ​യി​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാക്കി​യി​രു​ന്നു: സ​പ്ലൈ​കോ

Aswathi Kottiyoor
WordPress Image Lightbox