24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മൃ​ഗക്ഷേ​മ​ ബോ​ര്‍​ഡ് മാ​സംതോറും റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി
Kerala

മൃ​ഗക്ഷേ​മ​ ബോ​ര്‍​ഡ് മാ​സംതോറും റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് കോ​ട​തി

സം​​​സ്ഥാ​​​ന​​​ത്ത് മൃ​​​ഗ​​സം​​​ര​​​ക്ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി ന​​​ല്‍​കു​​​ന്ന നി​​​ര്‍​ദേശ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ സ​​​ര്‍​ക്കാ​​​രും മ​​​റ്റ് ഏ​​​ജ​​​ന്‍​സി​​​ക​​​ളും സ്വീ​​​ക​​​രി​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കി സം​​​സ്ഥാ​​​ന മൃ​​​ഗ ക്ഷേ​​​മ​​​ബോ​​​ര്‍​ഡ് മാ​​​സം തോ​​​റും റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് ജ​​​സ്റ്റീ​​​സ് എ.​​​കെ. ജ​​​യ​​​ശ​​​ങ്ക​​​ര​​​ന്‍ ന​​​മ്പ്യാ​​​ര്‍, ജ​​​സ്റ്റീ​​​സ് പി. ​​​ഗോ​​​പി​​​നാ​​​ഥ് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശി​​​ച്ചു.

മൃ​​​ഗ​​​ക്ഷേ​​​മ ബോ​​​ര്‍​ഡി​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റും ജ​​​ന​​​ങ്ങ​​​ള്‍​ക്ക് പ​​​രാ​​​തി​​​ക​​​ള്‍ ന​​​ല്‍​കാ​​​നു​​​ള്ള ഇ -​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​വും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​ണം.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​ടി​​​മ​​​ല​​​ത്തു​​​റ​​​യി​​​ല്‍ ബ്രൂ​​​ണോ​​​യെ​​​ന്ന നാ​​​യ​​​യെ അ​​​ടി​​​ച്ചു​​കൊ​​​ന്നു ക​​​ട​​​ലി​​​ലെ​​​റി​​​ഞ്ഞ സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്ന് സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഹ​​​ര്‍​ജി​​​യാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ലു​​​ള്ള​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ മൃ​​​ഗ​​​ക്ഷേ​​​മ ബോ​​​ര്‍​ഡ് പു​​​നഃ​​സം​​​ഘ​​​ടി​​​പ്പി​​​ച്ചെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ച​​​തി​​​നെ തു​​​ട​​​ര്‍​ന്നാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഈ ​​​നി​​​ര്‍​ദേശം ന​​​ല്‍​കി​​​യ​​​ത്. ഹ​​​ര്‍​ജി 12നു ​​​വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കും.

Related posts

ഇന്നവേഷൻ ചലഞ്ച് – 2023 ൽ പങ്കെടുക്കാൻ അവസരം

Aswathi Kottiyoor

ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു

Aswathi Kottiyoor

സർക്കാർ സേവനം ജനങ്ങളുടെ അവകാശം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox