സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരുന്ന രണ്ടു ദിവസം നൽകിയിരുന്ന മഴ മുന്നറിയിപ്പുകൾ കാലാവസ്ഥാ വകുപ്പ് പിൻവലിച്ചു. നേരത്തെ ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം പിൻവലിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാനത്താകെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നീരൊഴുക്ക് കുറഞ്ഞതിനെ തുടർന്ന് മുല്ലപ്പെരിയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ അടയ്ക്കുകയും ചെയ്തിരുന്നു.
അതേസമയം വ്യാഴാഴ്ച വൈകിട്ട് കോട്ടയം ജില്ലയിലെ മലയോര പ്രദേശമായ കൂട്ടിക്കലിൽ ഉരുൾപൊട്ടലുണ്ടായത് ഭീതിപരത്തി. സംഭവത്തിൽ ആൾനാശമുണ്ടായിട്ടില്ലെങ്കിലും കനത്ത ഭീതിയാണ് മലയോര പ്രദേശത്തുള്ളത്.