22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി / സി ഇ ഒ ഉയർന്ന പ്രായപരിധി 65 വയസ്സാക്കി
Kerala

പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി / സി ഇ ഒ ഉയർന്ന പ്രായപരിധി 65 വയസ്സാക്കി

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും കോർപ്പറേഷനുകൾ, സ്വയംഭരണ/ സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ പൊതുഭരണ സ്ഥാപനങ്ങളിലും എം.ഡി./ സെക്രട്ടറി/ ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവരുടെ ഉയർന്ന പ്രായപരിധി സർക്കാർ 65 വയസ്സാക്കി പുതുക്കി നിശ്ചയിച്ചു. സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങളിൽ നിയമത്തിലോ ചട്ടങ്ങളിലോ ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഇതിനു പകരമായ നിബന്ധനകൾ ഉണ്ടെങ്കിൽ ബന്ധപ്പെട്ട ചട്ടങ്ങളിൽ നിഷ്‌കർഷിക്കും പ്രകാരമായിരിക്കും ഉയർന്ന പ്രായപരിധി നിശ്ചയിക്കുക. സർക്കാർ വിവര സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകൾ ഉൾപ്പെടുത്തിക്കൊണ്ട് വികസനോൻമുഖമായ/ പ്രായോഗികമായ മാറ്റങ്ങൾ എല്ലാ മേഖലകളിലും വരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് പ്രായപരിധിയിൽ മാറ്റം വരുത്തുന്നതെന്ന് ആസൂത്രണ സാമ്പത്തിക കാര്യവകുപ്പ് വ്യക്തമാക്കി.

Related posts

കൊല്ലത്ത് മൂന്ന് വീടുകള്‍ തകര്‍ന്നു; എറണാകുളത്ത് വീടുകളില്‍ വെള്ളം കയറി; 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Aswathi Kottiyoor

കടുവ ആക്രമണത്തിനിരയായ കർഷകന്റെ മരണം ഹൃദയാഘാതം മൂലമെന്ന ആരോഗ്യമന്ത്രിയുടേയും വനം മന്ത്രിയുടേയും കണ്ടെത്തല്‍ വയനാട്ടുകാരോടുമുള്ള വെല്ലുവിളി: ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ

Aswathi Kottiyoor

കമ്യൂണിറ്റി ഓഫീസര്‍മാരുടെ പാസ്സിങ് ഔട്ട് പരേഡ്; പൊലീസ് മേധാവി അഭിവാദ്യം സ്വീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox