സംസ്ഥാനത്തെ കഴിഞ്ഞ രണ്ട് ദിവസത്തെ പണിമുടക്കിൽ കെഎസ്ആർടിസിക്ക് നഷ്ടം 9.4കോടി രൂപ. ജീവനക്കാർ പണിമുടക്കിയെങ്കിലും ശമ്പള പരിഷ്‌കരണ ചർച്ച തുടരുമെന്ന് മാനേജ്മെന്റ്. ഡയസ്‌നോണിന്റെ കാര്യത്തിൽ സർക്കാരിന്റെ തീരുമാനം നടപ്പിലാക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.ശമ്പള പരിഷ്ക്കരണം ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്കിയ ആദ്യദിവസമായ ഇന്നലെ (വെള്ളി) മാത്രം കെഎസ്ആർടിസിക്കുണ്ടായ ഏകദേശ വരുമാന നഷ്ടം ഒന്നരക്കോടി രൂപ. 4,42,63,043 രൂപയാണ് നാലാം തീയതിയിലെ വരുമാനം. 3,307 സർവീസുകളിലായി 10.27 ലക്ഷം കിലോമീറ്ററാണ് അന്ന് ഓപ്പറേറ്റ് ചെയ്തത്. ഇന്ധനത്തിനായി ഒരു ദിവസം വേണ്ടിവരുന്നത് 2.8 കോടിയാണ്. ഒരു ദിവസത്തെ ശമ്പളം നൽകാൻ കെഎസ്ആർടിസിക്കു വേണ്ടത് 2.8 കോടി രൂപയാണ്.