24.2 C
Iritty, IN
July 4, 2024
  • Home
  • Peravoor
  • ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്
Peravoor

ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരിക്ക് പരിക്ക്

പേരാവൂർ: തൊണ്ടിയിൽ പാലത്തിന് സമീപം ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേറ്റ യാത്രക്കാരിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു . ശനിയാഴ്ച ഉച്ചക്ക് 2.30 ഓടെയാണ് സംഭവം . താഴെ തൊണ്ടിയിലെ സ്റ്റോപ്പിൽ നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസ്സിൽ കയറിയ സ്ത്രീയാണ് ബസ് മുന്നോട്ടെടുക്കുന്നതിനിടെ റോഡിലേക്ക് വീണത്. ബസിന്റെ ഡോർ അടക്കുന്നതിനു മുൻപ് ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം . ഇരിട്ടി സ്വദേശിനി കടമ്പഞ്ചേരി ലിസിക്കാണ് ( 54 ) പരിക്കേറ്റത് . തലക്ക് ഗുരുതരമായി പരിക്കേറ്റ ലിസിയെ പേരാവൂർ സൈറസ് ആസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം തലശ്ശേരിയിലേക്ക് കൊണ്ടുപോയി .

Related posts

പൊതുജനങ്ങള്‍ക്കും,സ്‌പോര്‍ട്‌സ് താരങ്ങള്‍ക്കും വേണ്ടി സൈറസ് സ്‌കൈ ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് 28 ന് ഞായറാഴ്ച ഇരിട്ടി എം ടു എച്ച് റസിഡന്‍സിയില്‍ വച്ച് സൗജന്യ സ്‌പോര്‍ട്‌സ് ഇഞ്ചുറി & ആര്‍ത്രോസ്‌കോപിക് ക്യാമ്പ്

Aswathi Kottiyoor

ചിട്ടി തട്ടിപ്പ്: പേരാവൂര്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ ഇന്ന് മുതല്‍ നിരാഹര സമരം

Aswathi Kottiyoor

താലൂക്കാസ്പത്രിയിലെ മുതിർന്ന സ്റ്റാഫിനെ വനിതാ ദിനത്തിൽ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox