തമിഴ്നാട്ടിൽനിന്നുള്ള അഞ്ചംഗ മന്ത്രിമാരുടെ സംഘം വെള്ളിയാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം.
ജലസേചന വകുപ്പ് മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി പളനിവേൽ ത്യാഗരാജൻ, സഹകരണ മന്ത്രി ഐ. പെരിയ സ്വാമി, വാണിജ്യ നികുതി വകുപ്പ് മന്ത്രി പി. മൂർത്തി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ആർ. ചക്രപാണി എന്നിവരാണ് അണക്കെട്ട് സന്ദർശിക്കുന്നത്. തേനിയിൽനിന്നുള്ള മൂന്ന് എംഎൽഎമാരും ഇവർക്കൊപ്പമുണ്ടാകും.
സന്ദർശനത്തിന് ശേഷം മന്ത്രിമാരുടെ സംഘം മാധ്യമങ്ങളെ കണ്ടേക്കും. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതോടെ ജലനിരപ്പിൽ നേരിയ കുറവുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. സ്പിൽവേയിലെ എട്ടു ഷട്ടറുകളിലൂടെ 3800 ഘനയടിയോളം വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ട്.