24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച സ്‌കൂളുകള്‍ക്ക് മാറ്റിപ്പണിയാന്‍ മൂന്നുമാസം സമയം
Kerala

ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച സ്‌കൂളുകള്‍ക്ക് മാറ്റിപ്പണിയാന്‍ മൂന്നുമാസം സമയം

ആസ്ബറ്റോസ്, ടിന്‍ ഷീറ്റുകള്‍, അലുമിനിയം ഷീറ്റുകള്‍ തുടങ്ങിയവ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച സ്‌കൂളുകള്‍ക്ക് താത്കാലിക ഫിറ്റ്‌നസ് നല്‍കാം. മേല്‍ക്കൂര മാറ്റിപ്പണിയാന്‍ മൂന്നുമാസം സമയം അനുവദിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂരകളോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളുടേയും മേല്‍ക്കൂര രണ്ടുവര്‍ഷത്തിനുള്ളില്‍ നീക്കം ചെയ്ത് പകരം അനുയോജ്യമായ മേല്‍ക്കൂര സ്ഥാപിക്കാന്‍ 2019 ല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ആസ്ബറ്റോസ്, ടിന്‍ ഷീറ്റുകള്‍,അലുമിനിയം ഷീറ്റുകള്‍ എന്നിവയാല്‍ നിര്‍മിതമല്ലെന്ന് ഉറപ്പുവരുത്തിയതിനു ശേഷമേ സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് നല്‍കാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ കോവിഡ് മഹാമാരിക്കാലവും ലോക്​ഡൗണുമൊക്കെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതമായി. നവംബര്‍ ഒന്നിന് സ്‌കൂളുകള്‍ തുറന്നതോടെ ആസ്ബറ്റോസ്, ടിന്‍ ഷീറ്റുകള്‍, അലുമിനിയം ഷീറ്റുകള്‍ തുടങ്ങിയവകൊണ്ട് മേല്‍ക്കൂര നിര്‍മിച്ച സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാനാവാതെ വന്നിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്. പുതിയ ഉത്തരവ് പ്രകാരം ആസ്ബറ്റോസ്, ടിന്‍ ഷീറ്റുകള്‍,അലുമിനിയം ഷീറ്റുകള്‍ തുടങ്ങിയവ കൊണ്ട് മേല്‍ക്കൂര നിര്‍മിച്ച സ്‌കൂളുകള്‍ക്ക് താത്കാലിക ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാം.

ആസ്ബറ്റോസ്, ടിന്‍ ഷീറ്റുകള്‍ കൊണ്ടു നിര്‍മ്മിച്ച മേല്‍ക്കൂരകള്‍ ഉള്ള സ്‌കൂളുകളില്‍ അവ മാറ്റി പുതിയ സംവിധാനത്തിലേക്ക് മാറുന്നതിനും പുതുതായി നിര്‍മിച്ച ബഹു നിലകളുള്ള സ്‌കൂളുകള്‍ക്ക് ഫയര്‍ സേഫ്റ്റി സൗകര്യം ലഭ്യമാക്കുന്നതിനും സമയം ആവശ്യമുണ്ട് എന്ന് സര്‍ക്കാര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ പ്രവര്‍ത്തികള്‍ മൂന്ന് മാസത്തിനകം പൂര്‍ത്തിയാക്കും എന്ന വ്യവസ്ഥയില്‍ പ്രസ്തുത സ്‌കൂളുകള്‍ക്ക് താല്‍ക്കാലിക ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് നിര്‍ദേശം നല്‍കി ഉത്തരവാകുന്നു എന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

Related posts

തടവുകാർ പരോളിൽ, ജയിലിൽ പണിയെടുക്കാൻ ആളില്ല, വ്യവസായ യൂണിറ്റുകൾക്ക് ലക്ഷങ്ങളുടെ നഷ്ടമെന്ന് കേരളം.

Aswathi Kottiyoor

നിയമം ലംഘിച്ചുള്ള ഓൺലൈൻ ലോട്ടറി വിൽപ്പന വ്യാപകം

Aswathi Kottiyoor

ക​ർ​ണാ​ട​ക​യി​ലും ക​ന​ത്ത മ​ഴ: ബം​ഗ​ളൂ​രു ന​ഗ​രം വെ​ള്ള​ത്തി​ൽ

Aswathi Kottiyoor
WordPress Image Lightbox