24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പൊതുഗതാഗത വാഹനങ്ങളിൽ ലൊ​ക്കേ​ഷ​ന്‍ ട്രാ​ക്കിം​ഗും എ​മ​ര്‍​ജ​ന്‍​സി ബ​ട്ട​ണും എവിടെയെന്നു കോടതി
Kerala

പൊതുഗതാഗത വാഹനങ്ങളിൽ ലൊ​ക്കേ​ഷ​ന്‍ ട്രാ​ക്കിം​ഗും എ​മ​ര്‍​ജ​ന്‍​സി ബ​ട്ട​ണും എവിടെയെന്നു കോടതി

സം​​​സ്ഥാ​​​ന​​​ത്ത് പൊ​​​തു​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ലൊ​​​ക്കേ​​​ഷ​​​ന്‍ ട്രാ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും എ​​​മ​​​ര്‍​ജ​​​ന്‍​സി ബ​​​ട്ട​​​ണും ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ സ​​​മ​​​യം നീ​​​ട്ടി ന​​​ല്‍​കി.

പൊ​​​തു​​​ഗ​​​താ​​​ഗ​​​ത​​​ത്തി​​​നു​​​ള്ള വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും എ​​​വി​​​ടെ​​​യെ​​​ത്തി​​​യെ​​ന്നു ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ലൊ​​​ക്കേ​​​ഷ​​​ന്‍ ട്രാ​​​ക്കിം​​​ഗ് സി​​​സ്റ്റ​​​വും വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​ർ​​​ത്താ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തി​​​നു​​​ള്ള എ​​​മ​​​ര്‍​ജ​​​ന്‍​സി ബ​​​ട്ട​​​ണും ക​​​ഴി​​​ഞ്ഞ ജ​​​നു​​​വ​​​രി ഒ​​​ന്നുമു​​​ത​​​ല്‍ നി​​​ര്‍​ബ​​​ന്ധ​​​മാ​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശി​​​ച്ചി​​​രു​​​ന്നു. പി​​​ന്നീ​​​ട് ന​​​വം​​​ബ​​​ര്‍ 23 വ​​​രെ സ​​​മ​​​യം നീ​​​ട്ടി ന​​​ല്‍​കി.

എ​​​ന്നാ​​​ല്‍ ഇ​​​തി​​​നു​​​ള്ള ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍ വാ​​​ങ്ങി​​​യെ​​​ന്നും വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ഇ​​​വ ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. ഈ ​​​ഉ​​​പ​​ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഉ​​​ള്‍​പ്പെ​​​ടെ എ​​​ല്ലാ സ​​​ര്‍​വീ​​​സ് ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍​മാ​​​ര്‍​ക്കും ലൊ​​​ക്കേ​​​ഷ​​​ന്‍ ട്രാ​​​ക്കിം​​​ഗും എ​​​മ​​​ര്‍​ജ​​​ന്‍​സി ബ​​​ട്ട​​​ണും ഘ​​​ടി​​​പ്പി​​​ക്കാ​​​നു​​ള്ള സ​​മ​​യം ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ നീ​​​ട്ടി ന​​​ല്‍​കി​​​യ​​​ത്.

ജ​​​സ്റ്റീ​​​സ് കെ. ​​​വി​​​നോ​​​ദ് ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് സി. ​​​ജ​​​യ​​​ച​​​ന്ദ്ര​​​ന്‍ എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്. പൊ​​​തു​​​ഗ​​​താ​​​ഗ​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പെ​​​രു​​​മ്പാ​​​വൂ​​​ര്‍ വെ​​​ങ്ങോ​​​ല സ്വ​​​ദേ​​​ശി ജാ​​​ഫ​​​ര്‍​ഖാ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​ണു ലൊ​​​ക്കേ​​​ഷ​​​ന്‍ ട്രാ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​വും എ​​​മ​​​ര്‍​ജ​​​ന്‍​സി ബ​​​ട്ട​​​ണും ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

Related posts

കെ.പി.എ.സി ലളിത തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍

Aswathi Kottiyoor

നിത്യവിശുദ്ധൻ; ജീവിതകാലത്തുതന്നെ ചാവറയച്ചൻ വിശുദ്ധനെന്ന് അറിയപ്പെട്ടു.

Aswathi Kottiyoor

*മുഴുവന്‍ അങ്കണവാടി ജീവനക്കാര്‍ക്കും അനീമിയ പരിശോധന: മന്ത്രി വീണാ ജോര്‍ജ്*

Aswathi Kottiyoor
WordPress Image Lightbox