കേളകം: ഇന്ധന വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കണിച്ചാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പന്പിന് മുന്നിൽ മോദി-പിണറായി നികുതിയൂറ്റ് കേന്ദ്രമെന്ന് പേരിട്ട് പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സോനു വല്ലത്തുകാരൻ ഉദ്ഘാടനം ചെയ്തു. കണിച്ചാർ മണ്ഡലം പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജിബിൻ ജയ്സൺ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി ഈശ്വരപ്രസാദ്, പി.ടി.മനു എന്നിവർ പ്രസംഗിച്ചു.