27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മലയാളഭാഷാ ബിൽ സംബന്ധിച്ച് വാർത്ത അടിസ്ഥാനരഹിതം
Kerala

മലയാളഭാഷാ ബിൽ സംബന്ധിച്ച് വാർത്ത അടിസ്ഥാനരഹിതം

കേരള നിയമസഭ 2015-ൽ പാസ്സാക്കിയ മലയാളഭാഷാ (വ്യാപനവും പരിപോഷണവും) ബിൽ പാസ്സാക്കിക്കിട്ടുന്നതിനുവേണ്ടി കേരളം സമ്മർദ്ദം ചെലുത്തിയിട്ടില്ല എന്ന രീതിയിൽ ചില മാധ്യങ്ങളിൽ വന്ന വാർത്ത അടിസ്ഥാനരഹിതമാണന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര (ഔദ്യോഗിക ഭാഷാ വകുപ്പ്) അറിയിച്ചു.
2015-ലെ ബിൽ പതിമൂന്നാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിൽ പാസ്സാക്കുകയും രാഷ്ട്രപതിയുടെ അംഗീകാരത്തിനു സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനു മുന്നോടിയായുള്ള സമ്മേളനങ്ങളിൽ ബില്ലിനെ സംബന്ധിച്ച വിഷയം എം.പി.മാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ട വിശദാംശങ്ങൾ യഥാസമയം നൽകി. ബില്ലിന് എത്രയും വേഗം അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ചുക്കൊണ്ട് കത്തു നൽകിയിട്ടുളളതായും വകുപ്പ് വ്യക്തമാക്കി.

Related posts

മലയാളി വൈദികനും അടയ്ക്കാത്തോട് സ്വദേശിയുമായിരുന്ന ഫാ. ചിറ്റടിയിൽ അനീഷിന് ഡോക്ടറേറ്റ് ലഭിച്ചു

Aswathi Kottiyoor

സന്നിധാനത്ത് കൊള്ള വില;തണ്ണിമത്തൻ ജ്യൂസിന് 54 രൂപ; ഒരു നാരങ്ങ കൊണ്ട് അഞ്ചിൽ അധികം വെള്ളം; പിഴ അടപ്പിച്ച് അധികൃതർ

Aswathi Kottiyoor

കോവിഡ് കിറ്റ്: റേഷൻ കടക്കാർക്ക് കമീഷൻ നൽകാൻ സുപ്രീംകോടതി ഉത്തരവ്

Aswathi Kottiyoor
WordPress Image Lightbox