26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ക്ഷീരസംഘം ഭാരവാഹിയാകാൻ 120 ദിവസം 90 ലിറ്റർ പാൽ നൽകണം: മന്ത്രി വാസവൻ
Kerala

ക്ഷീരസംഘം ഭാരവാഹിയാകാൻ 120 ദിവസം 90 ലിറ്റർ പാൽ നൽകണം: മന്ത്രി വാസവൻ

120 ദി​​വ​​സ​​ത്തി​​ൽ ക്ഷീ​​ര​​സം​​ഘ​​ത്തി​​ന് 90 ലി​​റ്റ​​ർ പാ​​ൽ ന​​ൽ​​കി​​യാ​​ൽ സം​​ഘം ഭാ​​ര​​വാ​​ഹി​​യാ​​കാ​​മെ​​ന്ന് മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ. 2021-ലെ ​​സ​​ഹ​​ക​​ര​​ണ സം​​ഘം (ര​​ണ്ടാം ഭേ​​ദ​​ഗ​​തി ) ബി​​ല്ലി​​ന്‍റെ ച​​ർ​​ച്ച​​യ്ക്കു മ​​റു​​പ​​ടി പ്ര​​സം​​ഗം ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

180 ദി​​വ​​സ​​ത്തി​​ന​​കം 500 ലി​​റ്റ​​ർ പാ​​ൽ അ​​ള​​ക്കു​​ന്ന​​വ​​ർ മാ​​ത്രം ക്ഷീ​​ര സം​​ഘം ഭാ​​ര​​വാ​​ഹി​​യാ​​കു​​മെ​​ന്നാ​​യി​​രു​​ന്നു നി​​യ​​മ​​സ​​ഭ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച ക​​ര​​ട് ബി​​ല്ലി​​ൽ പ​​റ​​ഞ്ഞി​​രു​​ന്ന​​ത്.

സ​​ബ്ജ​​ക്ട് ക​​മ്മി​​റ്റി​​യി​​ലെ നി​​ർ​​ദേ​​ശ പ്ര​​കാ​​രം ഇ​​തി​​ന് മാ​​റ്റം വ​​രു​​ത്തി​​യ​​താ​​യി മ​​ന്ത്രി പ​​റ​​ഞ്ഞു. നി​​യ​​മ​​സ​​ഭ പാ​​സാ​​ക്കി​​യ​​തു പ്ര​​കാ​​രം ഒ​​രാ​​ൾ ദി​​വ​​സ​​വും 2.78 ലി​​റ്റ​​ർ പാ​​ൽ അ​​ള​​ന്നാ​​ൽ വ​​ർ​​ഷ​​ത്തി​​ൽ 500 ലി​​റ്റ​​റാ​​കു​​മെ​​ന്ന് മ​​ന്ത്രി വ്യ​​ക്ത​​മാ​​ക്കി. ക്ഷീ​​ര സം​​ഘ​​ത്തി​​ൽ പ്ര​​സി​​ഡ​​ന്‍റ് അ​​ല്ലെ​​ങ്കി​​ൽ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​നം വ​​നി​​ത​​ക​​ൾ​​ക്കാ​​യി നീ​​ക്കി​​വ​​യ്ക്ക​​ണം.

ഭ​​ര​​ണ പ്ര​​തി​​പ​​ക്ഷ യോ​​ജി​​പ്പു​​ണ്ടാ​​ക്കി കേ​​ര​​ള ബാ​​ങ്ക് നി​​ല​​വി​​ൽ വ​​ര​​ണം. ഇ​​തി​​ലേ​​ക്കാ​​യി പ്ര​​തി​​പ​​ക്ഷ​​വു​​മാ​​യി ച​​ർ​​ച്ച​​യ്ക്കു ത​​യാ​​റാ​​ണെ​​ന്ന് മ​​ന്ത്രി പ​​റ​​ഞ്ഞു.

സ​​ഹ​​ക​​ര​​ണ സം​​ഘ​​ത്തി​​ലെ നി​​യ​​മ​​നം പി​​എ​​സ് സി​​ക്കു വി​​ടു​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ഉ​​ട​​ൻ വി​​ജ്ഞാ​​പ​​ന​​മി​​റ​​ങ്ങും.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ 90 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

Aswathi Kottiyoor

ശനിയാഴ്ചകൾ പ്രവൃത്തിദിനമായി തുടരും

Aswathi Kottiyoor

പരിമിതികളെ മറികടന്ന വിദ്യാർത്ഥികൾക്ക് നിയമസഭയുടെ അഭിനന്ദനങ്ങൾ : സ്പീക്കർ എം ബി രാജേഷ്

Aswathi Kottiyoor
WordPress Image Lightbox