27.5 C
Iritty, IN
October 6, 2024
  • Home
  • Kanichar
  • ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി പ്രസവാനന്തരം മരിച്ചു
Kanichar

ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി പ്രസവാനന്തരം മരിച്ചു

കണിച്ചാര്‍:ഇരട്ട പെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ യുവതി പ്രസവാനന്തരം മരിച്ചു. കണിച്ചാര്‍  താഴെ ചാണപ്പാറയിലെ പ്രതീഷിന്റെ ഭാര്യ തവിഞ്ഞാല്‍ തിടങ്ങഴി പുത്തന്‍പുരക്കല്‍ പി.അനിഷ (24) ആണ് മരിച്ചത്. പുത്തന്‍പുരക്കല്‍ വിജയന്റെയും വിജിയുടെയും മകളാണ്. വയനാട് മെഡിക്കല്‍ കോളേജില്‍ വെച്ച് സിസേറിയന് ശേഷം ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.നവജാത ശിശുക്കള്‍ വയനാട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ നവജാത ശിശു പരിചരണ വിഭാഗത്തിലാണ്. അനിഷയുടെ സംസ്‌കാരം ഇന്ന് ഉച്ചക്ക് 12.30 ന് തവിഞ്ഞാല്‍ തിടങ്ങഴിയിലെ വീട്ടുവളപ്പില്‍ നടക്കും.. സഹോദരങ്ങള്‍: ആതിര, അര്‍ച്ചന.

 

Related posts

സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

Aswathi Kottiyoor

കണിച്ചാര്‍ പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി

Aswathi Kottiyoor

വിടവാങ്ങിയത് കുടിയേറ്റ ജനതയുടെ കാരണവർ

Aswathi Kottiyoor
WordPress Image Lightbox