24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഗോ​വ​യി​ലേ​ക്ക് ക​ണ​ക്ഷ​ൻ സ​ർ​വീ​സ് വ​രും; കെ​എ​സ്ആ​ർ​ടി​സി-​ക​ർ​ണാ​ട​ക ആ​ർ​ടി​സി ച​ർ​ച്ച ന​ട​ത്തി
Kerala

ഗോ​വ​യി​ലേ​ക്ക് ക​ണ​ക്ഷ​ൻ സ​ർ​വീ​സ് വ​രും; കെ​എ​സ്ആ​ർ​ടി​സി-​ക​ർ​ണാ​ട​ക ആ​ർ​ടി​സി ച​ർ​ച്ച ന​ട​ത്തി

ക​ർ​ണാ​ട​ക​ത്തി​ലേ​ക്ക് കൂ​ടു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്താ​നും ഗോ​വ​യി​ലേ​ക്കും ഹൈ​ദ​രാ​ബാ​ദി​ലേ​ക്കും ക​ർ​ണാ​ട​ക​ത്തി​ൽ നി​ന്ന് ക​ണ​ക്ഷ​ൻ സ​ർ​വീ​സ് ല​ഭ്യ​മാ​ക്കാ​നു​മാ​യി ക​ർ​ണാ​ട​ക ആ​ർ​ടി​സി​യു​മാ​യി കെ​എ​സ്ആ​ർ​ടി​സി എം​ഡി ച​ർ​ച്ച ന​ട​ത്തി.

ബം​ഗ​ളൂ​രു​വി​ക്കു​ള്ള ഏ​റ്റ​വും ദൈ​ർ​ഘ്യം കു​റ​ഞ്ഞ വ​ഴി സു​ൽ​ത്താ​ൻ ബ​ത്തേ​രി വ​ഴി​യു​ള്ള​താ​ണ്. ക​ർ​ണാ​ട​ക​യു​മാ​യി ചേ​ർ​ന്ന് ഇ​തു​വ​ഴി കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തും. ഹൈ​ദ​രാ​ബാ​ദ്, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ക​ർ​ണാ​ട​ക ആ​ർ​ടി​സി ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്.

കേ​ര​ള​ത്തി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ക​ർ​ണാ​ട​ക​യു​മാ​യി ചേ​ർ​ന്ന് തു​ട​ർ യാ​ത്രാ പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഇ​തേ മാ​തൃ​ക​യി​ൽ ടൂ​റി​സം രം​ഗ​ത്ത് ഹം​ന്പി, തി​രു​പ്പ​തി അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ആ​രം​ഭി​ക്കും.

ഇ​തു സം​ബ​ന്ധി​ച്ച് ക​ർ​ണാ​ട​ക ആ​ർ​ടി​സി ആ​സ്ഥാ​ന​ത്ത് ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​യും കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി​യു​മാ​യ ബി​ജു​പ്ര​ഭാ​ക​ർ ക​ർ​ണാ​ട​ക ആ​ർ​ടി​സി സി​എം​ഡി ശി​വ​യോ​ഗി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കും.

Related posts

കൊളച്ചേരി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും കൊളച്ചേരി എ യു പി സ്കൂൾ മാനേജരുമായിരുന്ന ശ്രീ എം ഗോവിന്ദൻമാസ്റ്റർ (86) നിര്യാതനായി.

Aswathi Kottiyoor

കുപ്പിവെള്ളത്തിൽ ഇതരസംസ്ഥാന​ കൊയ്ത്ത്​; വിറ്റുനേടുന്നത്​ വർഷം 230 കോടി

Aswathi Kottiyoor

കാമുകന് അയച്ച ചിത്രം തിരിച്ചെടുക്കാൻ ഹാക്കറുടെ സഹായം തേടി, നഗ്നചിത്രം കൈക്കലാക്കി ഹാക്കർ പണവും തട്ടി.*

WordPress Image Lightbox