24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു
Kerala

ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു

സാക്ഷരതാ മിഷന്റെയും ജില്ലാ കുടുംബശ്രീ മിഷന്റെയും നേതൃത്വത്തിൽ ആറളം ഫാമിൽ സമ്പൂർണ സാക്ഷരതാ പരിപാടി ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഇൻസ്ട്രക്ടർമാർ, സംഘാടകസമിതി അംഗങ്ങൾ, കുടുംബശ്രീ ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്‌സ് അധ്യാപകർ എന്നിവരുടെ യോഗം ചേർന്നു.
പഞ്ചായത്ത് പ്രസിഡന്റ്‌ കെ പി രാജേഷ് ഉദ്ഘാടനം ചെയ്തു. നിരക്ഷരരായ 700 പഠിതാക്കളെ സാക്ഷരരാക്കി സർട്ടിഫിക്കറ്റ് നൽകുകയാണ് സാക്ഷരതാ മിഷന്റെ ലക്ഷ്യം. 2020ൽ ആരംഭിച്ച പദ്ധതി കോവിഡുമൂലം നിർത്തിവയ്ക്കുകയായിരുന്നു. സാക്ഷരതാമിഷൻ ജില്ലാ കോ ഓഡിനേറ്റർ ഷാജു ജോൺ അധ്യക്ഷനായി. സന്ദീപ് ചന്ദ്രൻ സംസാരിച്ചു.

Related posts

ബ്രഹ്മപുരം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം;ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി ഹൈബി ഈഡൻ

Aswathi Kottiyoor

നാല് വർഷത്തിനിടെ 1000 പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരും

Aswathi Kottiyoor
WordPress Image Lightbox