22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • വൈദ്യുതി ഊർജ ഉപയോഗം: വൈദ്യുതിയിൽ ഹരിതം ചേരണം.
Kerala

വൈദ്യുതി ഊർജ ഉപയോഗം: വൈദ്യുതിയിൽ ഹരിതം ചേരണം.

വ്യവസായ യൂണിറ്റുകളുടെ മൊത്തം വൈദ്യുതി ഉപയോഗത്തിന്റെ നിശ്ചിത ശതമാനം പുനരുപയോഗ ഊർജമായിരിക്കണം എന്ന വ്യവസ്ഥയടക്കമുള്ള നിയമഭേദഗതിക്കു കേന്ദ്രസർക്കാർ ഒരുങ്ങുന്നു. ഇതേ ചട്ടം വലിയ പാർപ്പിട സമുച്ചയങ്ങൾക്കു ബാധകമാക്കുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്.

2001ലെ ഊർജ സംരക്ഷണ നിയമമാണു ഭേദഗതി ചെയ്യുന്നത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ഊർജ മന്ത്രാലയം 4 ചർച്ചകൾ നടത്തി. സംസ്ഥാന സർക്കാരുകളിൽ നിന്നടക്കം അഭിപ്രായം തേടാൻ ഊർജമന്ത്രി ആർ.കെ സിങ് നിർദേശം നൽകി.

കരടു നിർദേശമനുസരിച്ചു നേരിട്ടോ അല്ലാതെയോ വ്യവസായ യൂണിറ്റുകൾക്കു സൗരോർജം അടക്കമുള്ള പുനരുപയോഗ ഊർജം ഉപയോഗിക്കാം. ഈയിടെ കേന്ദ്രം കൊണ്ടുവന്ന എനർജി ഓപ്പൺ ആക്സസ് ചട്ടമനുസരിച്ചു പുനരുപയോഗ ഊർജ സ്രോതസ്സിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് ഉൽപാദിപ്പിക്കുന്ന ഹരിത ഹൈഡ്രജൻ വ്യവസായ യൂണിറ്റുകൾ വാങ്ങിയാലും ഇതു പുനരുപയോഗ ഊർജത്തിന്റെ അക്കൗണ്ടിൽ പെടും.

കൽക്കരി പോലെയുള്ള പരമ്പരാഗത ഊർജ സ്രോതസ്സുകളെ അമിതമായി ആശ്രയിക്കുന്നതു കുറയ്ക്കുക, കാർബൺ നിർഗമനം കുറയ്ക്കുക എന്നിവയാണു ഭേദഗതിയുടെ ലക്ഷ്യം. നിലവിലുള്ള ഇന്ധനങ്ങൾക്കു ബദലായി ‘ഗ്രീൻ ഹൈഡ്രജൻ’ പ്രോത്സാഹിപ്പിക്കാനുള്ള വ്യവസ്ഥകളും ഭേദഗതിയിലുണ്ടാകും. ഹരിതോർജം ഉപയോഗിക്കുന്ന കമ്പനികൾക്കു പ്രോത്സാഹനമായി കാർബൺ ക്രെഡിറ്റും (പണമാക്കി മാറ്റാവുന്ന ക്രെഡിറ്റ് പോയിന്റുകൾ) നൽകും.

കൂടുതൽ ഇളവുകൾ പരിഗണനയിൽ

സ്വന്തമായ ഉൽപാദനത്തിനും പൊതുവിപണിയിൽ നിന്ന് ഓപ്പൺ ആക്സസ് രീതിയിലൂടെ ‘ഹരിത വൈദ്യുതി’ നേരിട്ട് വാങ്ങുന്നതിനും ധാരാളം ഇളവുകൾ നൽകുന്ന മറ്റൊരു കരട് ബില്ലും സർക്കാരിന്റെ പരിഗണനയിലുണ്ട്.

പൊതുവിപണിയിൽ നിന്ന് ഹരിത ഊർജം വാങ്ങുന്നത് വൻകിട ഉപഭോക്താക്കളെ നഷ്ടപ്പെടുത്താൻ ഇടയാക്കുമെന്ന കാരണത്താൽ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിനു തടയിട്ടു രാജ്യമാകെ ഏകീകൃത സംവിധാനം കൊണ്ടുവരാനാണു കേന്ദ്രനീക്കം.

ഹരിത ഊർജത്തിന്റെ നിരക്കു നിശ്ചയിക്കാൻ ദേശീയ കമ്മിഷൻ നിലവിൽ വരും. അനുമതി നൽകുന്ന വർഷമുള്ള സർചാർജിന്റെ 50 ശതമാനത്തിനു മുകളിൽ അടുത്ത 12 വർഷത്തേക്കു വർധിപ്പിക്കാൻ പാടില്ല. മാലിന്യത്തിൽ നിന്നുള്ള വൈദ്യുതിക്ക് സർചാർജില്ല.

Related posts

ആലുവയിലെ ബാലികയുടെ കൊലപാതകം; തെളിവ്‌ ശേഖരണം പൂർത്തിയായി

Aswathi Kottiyoor

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ഇന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ചേരും

Aswathi Kottiyoor

തടവുകാർക്ക്‌ ഇനി ഡ്രോൺ കാവലും; ഇന്റലിജൻസ്‌ സംവിധാനത്തിനും പദ്ധതി

Aswathi Kottiyoor
WordPress Image Lightbox