24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റെയിൽ‍വേ വീണ്ടും കർഷകദ്രോഹം ; കിസാൻ റെയിലിനും പണമില്ല ; പദ്ധതി ഫണ്ട് കിട്ടിയില്ലെങ്കില്‍ നിര്‍ത്തുമെന്ന് റെയില്‍വേ .
Kerala

റെയിൽ‍വേ വീണ്ടും കർഷകദ്രോഹം ; കിസാൻ റെയിലിനും പണമില്ല ; പദ്ധതി ഫണ്ട് കിട്ടിയില്ലെങ്കില്‍ നിര്‍ത്തുമെന്ന് റെയില്‍വേ .

കാർഷികോൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ വിപണികളില്‍ എത്തിക്കാന്‍ പ്രഖ്യാപിച്ച ‘കിസാൻ റെയിൽ’പദ്ധതിക്ക്‌ പണം മുടക്കാൻ കൂട്ടാക്കാതെ കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിച്ചത്‌ പ്രതിവർഷം 50 കോടി. നടപ്പുവർഷം ഇതിനോടകം 70 കോടി മുടക്കിയെന്നും അധികമായി ചെലവാക്കിയ പണം ഉടന്‍ കിട്ടിയില്ലെങ്കില്‍ പദ്ധതി നിർത്തുമെന്നും റെയില്‍വേ. അധികതുക നല്‍കില്ലെന്ന കടുംപിടിത്തത്തില്‍ ധനമന്ത്രാലയം. കിസാൻ റെയിൽ പദ്ധതിക്ക് റെയില്‍വേക്ക് സബ്‌സിഡി നല്‍കുന്നത് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പാണ്‌.

നടപ്പുവർഷം 37 കോടി കൈമാറി. 13 കോടി വരുംമാസങ്ങളിൽ നല്‍കാമെന്നാണ് വാ​ഗ്ദാനം. എന്നാൽ, സബ്‌സിഡിയായി 110 കോടിയെങ്കിലും നടപ്പുവർഷം വേണ്ടിവരുമെന്ന് റെയിൽവേ മന്ത്രാലയം ചൂണ്ടിക്കാട്ടി. ഫണ്ട് കിട്ടാതെ വന്നാല്‍ പദ്ധതി ഉപേക്ഷിക്കുന്നത് കർഷകരോഷത്തിനിടയാക്കുമെന്ന് റെയിൽവേ ബോർഡ്‌ ചെയർമാൻ സുനീത്‌ ശർമ ഭക്ഷ്യസംസ്‌കരണ വകുപ്പിന്‌ അയച്ച കത്തിൽ പറയുന്നു.

കൂടുതൽ തുക നല്‍കണമെന്ന് ഭക്ഷ്യസംസ്‌കരണ വകുപ്പ്‌ ധനമന്ത്രാലയത്തോട്‌ അഭ്യർഥിച്ചെങ്കിലും ഫലമില്ല. ഇതേ ആവശ്യവുമായി റെയില്‍വേയും ധനമന്ത്രാലയത്തെ സമീപിച്ചു. രണ്ടു മാസത്തോളമായി ചർച്ച നടക്കുന്നെങ്കിലും ധനമന്ത്രാലയം അയയുന്നില്ല. പച്ചക്കറി, പഴം തുടങ്ങിയവ കുറഞ്ഞ ചെലവിൽ വിപണികളില്‍ എത്തിക്കാന്‍ 2020 ആഗസ്‌തിലാണ്‌ കിസാൻ റെയിൽ ആരംഭിച്ചത്‌.

Related posts

ആശുപത്രികളിലും ബസ് സ്‌റ്റാന്‍ഡുകളിലും വായനായിടം: മന്ത്രി സജി ചെറിയാന്‍

Aswathi Kottiyoor

ജനകീയ കൂട്ടായ്മ ഡിസംബർ 7 ന്*

Aswathi Kottiyoor

സംസ്ഥാനത്ത് സ്‌കൂളുകൾക്കുള്ള ഓണം അവധി തിയതികൾ പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox