21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പൊതുമേഖലയുടെ കുതിപ്പിന്‌ മാസ്‌റ്റർപ്ലാൻ ; 9467 കോടിയുടെ അധിക നിക്ഷേപം
Kerala

പൊതുമേഖലയുടെ കുതിപ്പിന്‌ മാസ്‌റ്റർപ്ലാൻ ; 9467 കോടിയുടെ അധിക നിക്ഷേപം

വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ആധുനീകരണം ലക്ഷ്യമിട്ട് തയ്യാറാക്കിയ മാസ്റ്റർ പ്ലാൻ വ്യവസായമന്ത്രി പി രാജീവ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. അതതു സ്ഥാപനത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന മാസ്റ്റർ പ്ലാനുകളാണ് കൈമാറിയത്. ഷോർട്ട് ടേം, മിഡ് ടേം, ലോങ് ടേം ഘട്ടങ്ങളിലായി 2030വരെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിപുലീകരണ – വൈവിധ്യവൽക്കരണ പദ്ധതികളാണ്‌ ഇതിൽ.

മാസ്റ്റർ പ്ലാൻ വഴി നടപ്പാക്കുന്ന 175 പദ്ധതി 2030ൽ പൂർത്തിയാകുന്നതോടെ 41 സ്ഥാപനത്തിലുമായി 9467 കോടിയുടെ അധിക നിക്ഷേപമുണ്ടാകും. ഷോർട്ട് ടേം നിക്ഷേപം–-2659 കോടി രൂപ, മിഡ് ടേം–-2833.32 കോടി, ലോങ്‌ ടേം–-3974.73 കോടി എന്നിങ്ങനെയാണ് നിക്ഷേപത്തിനുള്ള സമയക്രമം.എല്ലാ സ്ഥാപനത്തിലുമായി മൊത്തം വാർഷിക വിറ്റുവരവ് നിലവിലെ 3300 കോടിയിൽനിന്ന് 14,238 കോടി വർധിച്ച് 17,538 കോടിയാകും. പദ്ധതി പൂർത്തിയാകുമ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിലവിലുള്ള 14,700 പേർക്കുപുറമെ 5464 പേർക്കുകൂടി ജോലി ലഭിക്കും.

ജൂലൈയിലാണ്‌ മാസ്റ്റർ പ്ലാൻ തയ്യാറാക്കാനാരംഭിച്ചത്. ഒന്നാം ഘട്ടത്തിൽ വ്യവസായമന്ത്രിയുടെ സാന്നിധ്യത്തിൽ സ്ഥാപനങ്ങൾ കരടുപദ്ധതി അവതരിപ്പിച്ചു. തുടർന്ന്‌, വിവിധ വിഭാഗങ്ങളായി തിരിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കി, ഡയറക്ടർ ബോർഡ് അംഗങ്ങളുമായും തൊഴിലാളി സംഘടനകളുമായും ചർച്ചചെയ്ത് അന്തിമമാക്കുകയുമായിരുന്നു. മാസ്റ്റർ പ്ലാനിന്റെ നിർവഹണം അതിവേഗം നടപ്പാക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

Related posts

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് പുതിയ യാത്രാ പാസുമായി കൊച്ചി മെട്രോ

Aswathi Kottiyoor

അഗതികൾക്കുള്ള റേഷനും ക്ഷേമപെൻഷനും നിർത്തലാക്കി

Aswathi Kottiyoor
WordPress Image Lightbox