• Home
  • Iritty
  • കിളിയന്തറയിലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പരിശോധനാകേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി
Iritty

കിളിയന്തറയിലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പരിശോധനാകേ​ന്ദ്രം അ​ട​ച്ചു​പൂ​ട്ടി

ഇ​രി​ട്ടി: കി​ളി​യ​ന്ത​റ​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ സൗ​ജ​ന്യ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന കേ​ന്ദ്രം മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ട​ച്ചു​പൂ​ട്ടി. ഇ​തോ​ടെ പ​രി​ശോ​ധ​ന​യ്ക്കെ​ത്തി​യ​വ​ര്‍ നി​രാ​ശ​രാ​യി മ​ട​ങ്ങി. മ​ല​യോ​ര മേ​ഖ​ല​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ​ക്കും അ​ന്യ​സം​സ്ഥാ​ന​ത്തേ​യ്ക്ക് ജോ​ലി തേ​ടി പോ​കു​ന്നവ​ര്‍​ക്കും കോ​വി​ഡ് രോ​ഗ നി​ര്‍​ണ​യ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യി​രി​ന്ന കു​ട്ട​പു​ഴ സെ​യി​ല്‍ ടാ​ക്‌​സ് ചെ​ക്ക് പോ​സ്റ്റി​ലെ ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന കേ​ന്ദ്ര​മാ​ണ് നി​ർ​ത്ത​ലാ​ക്കി​യ​ത്.
ഇ​തോ​ടെ ക​ര്‍​ണാ​ട​യി​ലേ​യ്ക്ക് പോ​കു​ന്ന ലോ​റി ഡ്രൈ​വ​ര്‍​മാ​ര്‍, വ്യാ​പാ​രി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​ളു​ക​ള്‍​ക്ക് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ലെ​ത്തി തി​രി​ച്ചു പോ​കേണ്ട സാ​ഹ​ച​ര്യ​മാ​ണ്.
എ​ത്ര​യും വേ​ഗം പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് പാ​യം മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​ന്നീ​സ് മാ​ണി, ജോ​സ് പൊ​രു​ന്ന​ക്കോ​ട്ട്, പി.​സി ജോ​സ​ഫ്, കെ.​ജെ. ജോ​സ​ഫ് കി​ഴു​ചി​റ, ജി​ജോ അ​ട​വ​നാ​ല്‍, ബേ​ബി പു​തി​യ മ​ഠ​ത്തി​ല്‍, ടി​സി മ​ണി​ക്കൊ​മ്പേ​ല്‍, റോ​ബി​ന്‍​സ് മ​ണ്ണ​നാ​ല്‍, തോ​മ​സ് ഇ​ല്ലി​ക്ക​ല്‍, സാ​ന്‍റി ചെ​മ്പം​കു​ളം, മോ​നി​ച്ച​ന്‍ മ​ഞ്ഞ​ളി​ല്‍ പ്ര​സം​ഗി​ച്ചു.

Related posts

സ്നേഹ സംഗമം

Aswathi Kottiyoor

അനുമോദനവും സമ്മാനദാനവും

Aswathi Kottiyoor

ശക്തമായ കാറ്റില്‍ തെങ്ങ് വീണ് വീടിന് നാശനഷ്ടം

Aswathi Kottiyoor
WordPress Image Lightbox