26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ‘നോക്കുകൂലി ക്രിമിനല്‍ കുറ്റം’; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി
Kerala

‘നോക്കുകൂലി ക്രിമിനല്‍ കുറ്റം’; ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി

നോക്കുകൂലിയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ്.നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു.നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. നോക്കുകൂലി സമ്പ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചുനീക്കണമെന്നായിരുന്നു കോടതി പരാമര്‍ശം. നോക്കുകൂലി കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരവധി നോക്കുകൂലി പരാതികളാണ് ഉയര്‍ന്നത്. പരാതികളില്‍ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു.

Related posts

എംബിബിഎസ് : കേരളത്തിന് തിരിച്ചടി, സീറ്റ്‌ കുറയും

Aswathi Kottiyoor

സുരക്ഷാവേലി പരിപാലനം പഞ്ചായത്തുകൾക്ക് കൈമാറും: മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor

പ്ലസ് വൺ ക്ലാസുകൾ ജൂലൈ 5 മുതൽ ആരംഭിക്കും; ജൂൺ 7 മുതൽ 14 വരെ സേ പരീക്ഷ

Aswathi Kottiyoor
WordPress Image Lightbox