22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • എസ്ബിഐ വഴി പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് വിഡിയോ കോൾ വഴി സമർപ്പിക്കാം.
Kerala

എസ്ബിഐ വഴി പെൻഷൻ: ലൈഫ് സർട്ടിഫിക്കറ്റ് വിഡിയോ കോൾ വഴി സമർപ്പിക്കാം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) പെൻഷൻ അക്കൗണ്ടുള്ളവർക്ക് വീട്ടിലിരുന്ന് വിഡിയോ കോൾ വഴി ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) സമർപ്പിക്കാം.
∙ പെൻഷൻ വെബ്സൈറ്റ് (www.pensionseva.sbi) തുറന്ന് VideoLC (വിഡിയോ ലൈഫ് സർട്ടിഫിക്കറ്റ്) എന്ന മെനു തുറക്കുക.

∙ എസ്ബിഐ പെൻഷൻ അക്കൗണ്ട് നമ്പർ നൽകുക.

∙ ഫോണിൽ ലഭിക്കുന്ന ഒടിപി (വൺ ടൈം പാസ്‍വേഡ്) ടൈപ്പ് ചെയ്യുക. ടേംസം ആൻഡ് കണ്ടീഷൻസ് ‘Accept’ ചെയ്ത് ‘Start Journey’ എന്ന ഓപ്ഷനിൽ ക്ലിക് ചെയ്യുക.

∙ ഒറിജിനൽ പാൻകാർഡ് കയ്യിൽ വേണം. തുടർന്ന് ‘I am Ready’ എന്ന ഓപ്ഷൻ ക്ലിക് ചെയ്യുക

∙ വിഡിയോ കോൾ നടത്താനുള്ള അനുവാദം നൽകുക. അപ്പോൾ തന്നെയോ സൗകര്യപ്രദമായ മറ്റൊരു സമയത്തേക്കോ വിഡിയോ കോൾ ഷെഡ്യൂൾ ചെയ്യാം.

∙ എസ്ബിഐ ജീവനക്കാരൻ വിഡിയോ കോളിൽ എത്തും.

∙ സ്ക്രീനിൽ കാണുന്ന 4 അക്ക വെരിഫിക്കേഷൻ കോഡ് വായിക്കാൻ ആവശ്യപ്പെടും.

∙ തുടർന്ന് പാൻകാർഡ് ക്യാമറയ്ക്കു നേരെ കാണിക്കുക. ഇതോടെ പ്രക്രിയ പൂർത്തിയാകും.

∙ അപേക്ഷ ഏതെങ്കിലും കാരണത്താൽ റദ്ദായാൽ ഇക്കാര്യം എസ്എംഎസ് വഴി എസ്ബിഐ അറിയിക്കും.

Related posts

8 മാസം , അരലക്ഷം 
ഇലക്‌ട്രിക്‌ വാഹനങ്ങൾ ; കേരളം രണ്ടാമത്

Aswathi Kottiyoor

മെഡിക്കൽ കോളേജ് പുതിയ അത്യാഹിത വിഭാഗം പ്രവർത്തനമാരംഭിച്ചു

Aswathi Kottiyoor

നോ ടു ഡ്രഗ്സ്: ലഹരിക്കെതിരേ ഇന്നു (22 ഒക്ടോബർ) നിയമസഭാ മണ്ഡലങ്ങളിൽ ദീപം തെളിക്കും

Aswathi Kottiyoor
WordPress Image Lightbox