ദേശീയ പാത അഥോറിറ്റിയുടെ കീഴില്‍ സംസ്ഥാനത്തുള്ള റോഡുകളുടെ അറ്റകുറ്റപ്പണിക്കു സ്ഥിരം സംവിധാനം വേണമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു.
അറ്റകുറ്റപ്പണിക്കായി നിശ്ചിത നിരക്കില്‍ നിശ്ചിത ഫണ്ട് അനുവദിക്കണമെന്നു കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കഴിഞ്ഞ ആഴ്ച നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിരം സംവിധാനം കൊണ്ടുവരാമെന്നു അദ്ദേഹം ഉറപ്പുനല്‍കി. രണ്ടുമാസത്തിലൊരിക്കല്‍ ദേശീയ പാത അഥോറിറ്റിയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭാരത് മാല പദ്ധതിയില്‍ സംസ്ഥാനത്തെ 12 റോഡുകള്‍ കൂടി ഉള്‍പ്പെടുത്തും. ചൊവ്വ-കൂട്ടുന്പുഴ-മൈസൂര്‍ പാത ദേശീയപാതയായി പ്രഖ്യാപിക്കും. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രി അനുകൂല നിലപാടാണ് അറിയിച്ചത്. തുറമുഖ വികസനവുമായി ബന്ധപ്പെട്ട് 11 റോഡുകള്‍ കൂടി ഭാരത് മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിശദപദ്ധതി രേഖകള്‍ തയ്യാറാക്കി വരുന്നു.
റോഡുകളുടെ അറ്റകുറ്റപ്പണിക്കും നവീകരണത്തിനുമായി വര്‍ക്ക് കലണ്ടര്‍ അനിവാര്യമാണ്. ഇതു സംബന്ധിച്ച് കരാറുകാരുമായി നടത്തിയ ചര്‍ച്ചയിലും അനുകൂല സമീപനമാണ് ഉണ്ടായത്. കാലാവസ്ഥയ്ക്ക് അനുസരിച്ച് റോഡുകള്‍ നന്നാക്കുന്ന സംവിധാനം സ്വീകരിക്കും. ഏറ്റവും കൂടുതല്‍ ഗഗതാഗതക്കുരുക്കുള്ള ജില്ലാ കേന്ദ്രം കണ്ണൂരാണ്. കോഴിക്കോട്ടെ കുരുക്ക് പരിഹരിച്ചതുപോലെ കണ്ണൂരിലും സംവിധാനം ഉണ്ടാക്കും.
എടപ്പാള്‍ മേല്‍പ്പാലം പൂര്‍ത്തിയാക്കി ഈ വര്‍ഷം ഉദ്ഘാടനം ചെയ്യുമെന്നും മന്ത്രി റിയാസ് പറഞ്ഞു