22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാർ: റൂൾകർവ്‌ പാലിക്കാത്തത്‌ മേൽനോട്ടസമിതിയെ അറിയിക്കും: മന്ത്രി റോഷി അഗസ്‌റ്റിൻ.
Kerala

മുല്ലപ്പെരിയാർ: റൂൾകർവ്‌ പാലിക്കാത്തത്‌ മേൽനോട്ടസമിതിയെ അറിയിക്കും: മന്ത്രി റോഷി അഗസ്‌റ്റിൻ.

മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ തമിഴ്‌നാട്‌ റൂൾകർവിൽ നിജപ്പെടുത്താത്തത്‌ സുപ്രീംകോടതി മേൽനോട്ട സമിതിയെ അറിയിക്കുമെന്ന്‌ ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ. സെക്കൻഡിൽ 7000 ഘനയടി വെള്ളം തുറന്നുവിട്ടാൽ പോലും വേണ്ടിവരുന്ന മുൻകരുതൽ സ്വീകരിച്ചുണ്ടെന്നും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാത്രിവരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതാണ്‌. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതു മുതല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല. കൂടുതൽ വെള്ളം തുറന്നുവിടുന്ന കാര്യം തമിഴ്‌നാട്‌ അറിയിച്ചിട്ടില്ല. എല്ലാ മേഖലയിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്‌.

138 അടിയിൽ ജലനിരപ്പ്‌ നിജപ്പെടുത്താൻ തമിഴ്‌നാട്‌ കൂടുതൽ വെള്ളം തുറന്നുവിട്ടാൽ പോലും ആശങ്ക വേണ്ട. കരുതലിന്റെ ഭാഗമായി എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ട്‌. ജലവിഭവ വകുപ്പ്‌ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി പ്രസാദിനൊപ്പം അണക്കെട്ട്‌ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

Related posts

ഹജ്ജ് ഒരുക്കങ്ങൾ വിലയിരുത്തി ; നെടുമ്പാശേരിവഴി 8000 പേർ

Aswathi Kottiyoor

വനിത ശിശുവികസന ഓഫീസുകൾ സ്ത്രീകളുടെ ആശ്രയകേന്ദ്രമാകണം: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി

Aswathi Kottiyoor
WordPress Image Lightbox