22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ലവ്ഡെര്‍ലി: സംസ്ഥാനത്തെ പാലിയേറ്റീവ് സേവനദാതാക്കളുടെ വിവരങ്ങളടങ്ങിയ വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു
Kerala

ലവ്ഡെര്‍ലി: സംസ്ഥാനത്തെ പാലിയേറ്റീവ് സേവനദാതാക്കളുടെ വിവരങ്ങളടങ്ങിയ വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു

സംസ്ഥാനത്തെ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങള്‍, കെയര്‍ ഹോമുകള്‍, അസിസ്റ്റ് ലിവിംഗ് സെന്ററുകള്‍, ഹോം നഴ്സിംഗ് ഏജന്‍സികള്‍, ഫിസിയോതെറാപ്പി സെന്ററുകള്‍, ചൈല്‍ഡ് കെയര്‍ ഹോമുകള്‍ തുടങ്ങിയവയുടെ വിവരങ്ങള്‍ നല്‍കുന്ന www.lovederly.com എന്ന വെബ്സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ കാര്‍ഡിയാക് സര്‍ജന്‍ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പ്രകാശനം ചെയ്തു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ (ഐഎപിസി) കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് നാരായണന്‍ പുതുക്കുടി, എറണാകുളം ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് ഫിസിഷ്യന്‍ ഡോ ഗീതാ വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാഞ്ഞിരപ്പള്ളി ആസ്ഥാനമായ സ്വരുമ ചാരിറ്റബ്ള്‍ സൊസൈറ്റിയാണ് ഈ സൗജന്യ സേവനം ഒരുക്കുന്നത്. ഈ രംഗത്തുള്ള സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളെ സംബന്ധിച്ച ആശ്രയിക്കാവുന്നതും സ്ഥിരമായി പുതുക്കുന്നതുമായ വിവരങ്ങളാണ് ലവ്ഡെര്‍ലിയിലൂടെ നല്‍കുകയെന്ന് പദ്ധതിയുടെ ചുമതലക്കാരനായ സക്കറിയ ഞാവള്ളില്‍ പറഞ്ഞു. നാട്ടിലുള്ള ബന്ധുമിത്രാദികള്‍ക്ക് സേവനം ആവശ്യം വരുമ്പോള്‍ വിദേശത്തു താമസിക്കുന്ന കേരളീയര്‍ക്ക് ഈ സേവനം ഏറെ ഉപകാരപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാപനങ്ങളുടെ ലൊക്കേഷന്‍ അനുസരിച്ച് സെര്‍ച്ച് ചെയ്യാവുന്ന സൗകര്യവുമുണ്ട്. പ്രായം ചെന്നവരെ സ്നേഹിക്കുക – ലവ് ദി എല്‍ഡെര്‍ലി – എന്ന പ്രയോഗത്തില്‍ നിന്നാണ് സൈറ്റിന്റെ യുആര്‍എല്‍ രൂപീകരിച്ചത്.

Related posts

ഹരിത കർമ സേനാ അംഗങ്ങൾക്ക് അനുഭവക്കുറിപ്പ് രചനാ മത്സരം

Aswathi Kottiyoor

5 വർഷം; 30 ലക്ഷം പേർക്ക്‌ തൊഴിൽ ലക്ഷ്യം: എം വി ഗോവിന്ദൻ

Aswathi Kottiyoor

കേരളത്തോട്‌ ഇരട്ടത്താപ്പ്‌ ; കിഫ്‌ബി വായ്‌പകൾ കടമെടുപ്പ്പരിധിയിൽപ്പെടുത്തി വായ്‌പ നിഷേധിക്കുന്നു

Aswathi Kottiyoor
WordPress Image Lightbox