ഗാന്ധിജയന്തി മാസാചരണത്തിന്റെ ഭാഗമായി ഒക്ടോബർ 30 ന് പേരാവൂർ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ പേരാവൂർ എക്സൈസ്, തുണ്ടിയിൽ മോണിങ് ഫൈറ്റേഴ്സ് ഇൻഡൂറൻസ് അക്കാദമിയുമായി സഹകരിച്ച് വിമുക്തി ദീപങ്ങൾ തെളിച്ചു. ഗാന്ധിജിയുടെ 152- ാമത് ജൻമവാർഷികം പ്രമാണിച്ച് 152 ദീപങ്ങളാണ് തെളിയിച്ചത്. പേരാവൂർ പഴയ ബസ്റ്റാന്റിൽ വച്ച് നടന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. അക്കാദമി ഡയറക്ടർ എം സി കുട്ടിച്ചൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.ഗീത, ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എം ഷൈലജ ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ റീന മനോഹരൻ, മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമി ഡയറക്ടർ എം സി കുട്ടിച്ചൻ , എക്സൈസ് പ്രിവന്റീവ് ഓഫീസർ എം പി സജീവൻ , സിവിൽ എക്സൈസ് ഓഫീസർ പി എസ് ശിവദാസൻ എന്നിവർ പ്രസംഗിച്ചു. കുമാരി അമേയ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എന്നിവർ പ്രസംഗിച്ചു. മോണിങ് ഫൈറ്റേഴ്സ് ഇൻഡ്യൂറൻസ് അക്കാദമി അംഗങ്ങൾ എക്സൈസ് പ്രിവന്റീറ്റ് ഓഫീസർ എൻ പത്മരാജൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ എ മജീദ്, എൻ സി വിഷ്ണു എന്നിവർ സംഘാടനം നിർവ്വഹിച്ചു.