27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • *ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്.*
Kerala

*ന്യൂനപക്ഷ വിദ്യാർഥികൾക്ക് സ്കോളർഷിപ്.*

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ വിദ്യാർഥി സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നൽകാൻ അപേക്ഷ ക്ഷണിച്ചു. മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാർസി, ജൈന വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണു സ്കോളർഷിപ്പുകൾ.
∙എ.പി.ജെ.അബ്ദുൽ കലാം സ്കോളർഷിപ് (6000 രൂപ):

സർക്കാർ / എയ്ഡഡ് / സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിൽ 3 വർഷ ഡിപ്ലോമ കോഴ്സ് പഠിക്കുന്നവർക്ക്. പെൺകുട്ടികൾക്കു 10% സംവരണം. അപേക്ഷ നവംബർ 25 വരെ.

∙മദർ തെരേസ സ്കോളർഷിപ് (15,000 രൂപ): സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ നഴ്സിങ് ഡിപ്ലോമ / പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് പഠിക്കുന്നവർക്ക്. സ്റ്റേറ്റ് മെറിറ്റ് ക്വോട്ടയിലാണു പ്രവേശനം എന്നു തെളിയിക്കുന്ന അലോട്മെന്റ് മെമ്മോയോ സ്ഥാപനമേധാവിയുടെ സർട്ടിഫിക്കറ്റോ ഹാജരാക്കണം. പ്ലസ്‌ടു പരീക്ഷയിൽ 45% മാർക്ക് വേണം. പെൺകുട്ടികൾക്ക് 50% സംവരണം. നിശ്ചിത ശതമാനം പെൺകുട്ടികൾ ഇല്ലെങ്കിൽ അർഹരായ ആൺകുട്ടികൾക്കും നൽകും. അവസാന തീയതി നവംബർ 20.

∙പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ് (10,000 രൂപ):

സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിച്ച് എസ്എസ്എൽസി / ടിഎച്ച്എസ്എൽസി, പ്ലസ്ടു / വിഎച്ച്എസ്ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്. അവസാന തീയതി നവംബർ 5.

ഒറ്റത്തവണ മാത്രം

ബിപിഎൽ വിഭാഗത്തിനാണു മുൻഗണന. അവരുടെ അഭാവത്തിൽ ന്യൂനപക്ഷ മതവിഭാഗത്തിലെ 8 ലക്ഷം രൂപ വരെ വാർഷികവരുമാനമുള്ള നോൺ ക്രീമിലെയർ വിഭാഗത്തെയും പരിഗണിക്കും. 2, 3 വർഷക്കാർക്കും അപേക്ഷിക്കാം. ഒറ്റത്തവണ മാത്രമാണു സ്കോളർഷിപ്. കഴിഞ്ഞ വർഷം ലഭിച്ചവർ അപേക്ഷിക്കേണ്ട. ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടാകണം. ഫോൺ: 0471 2300524.

സിഎച്ച് സ്കോളർഷിപ്, സ്റ്റൈപ്പൻഡ് പുതുക്കാം

സർക്കാർ / എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദ, പിജി, പ്രഫഷനൽ കോഴ്സ് പഠിക്കുന്ന മുസ്‌ലിം, ലത്തീൻ കത്തോലിക്കാ, പരിവർത്തിത ക്രൈസ്തവ വിദ്യാർഥിനികൾക്ക് സി.എച്ച്.മുഹമ്മദ് കോയ സ്കോളർഷിപ് / ഹോസ്റ്റൽ സ്റ്റൈപ്പൻഡ് പുതുക്കാൻ അപേക്ഷിക്കാം. 2020-21 അധ്യയന വർഷം സ്കോളർഷിപ് ലഭിച്ചവർക്കാണു പുതുക്കാൻ അവസരം. ബിരുദത്തിന് 5,000 രൂപ, പിജിക്ക് 6,000 രൂപ, പ്രഫഷനൽ കോഴ്സിന് 7,000 രൂപ എന്നിങ്ങനെയും ഹോസ്റ്റൽ സ്റ്റൈപ്പൻഡ് ഇനത്തിൽ 13,000 രൂപയുമാണു പ്രതിവർഷം സ്കോളർഷിപ്. സ്കോളർഷിപ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപ്പൻഡ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാം. കോളജ് ഹോസ്റ്റലിലോ സ്ഥാപനമേധാവി അംഗീകരിച്ച സ്വകാര്യ ഹോസ്റ്റലിലോ താമസിക്കുന്നവർക്കു സ്റ്റൈപ്പൻഡിന് അപേക്ഷിക്കാം.

കുടുംബ വാർഷികവരുമാനം നാലര ലക്ഷം രൂപ കവിയരുത്. ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് വേണം. അവസാന തീയതി നവംബർ 11. ഫോൺ: 0471 2302090.

Related posts

ജനന– മരണ വിവരം കൈമാറൽ: തീരുമാനിക്കാതെ കേരളം.

Aswathi Kottiyoor

സൗജന്യ ഇന്റർനെറ്റ് കോളിംഗ് ആപ്പുകളെ നിയന്ത്രിക്കാൻ കേന്ദ്രം ഒരുങ്ങുന്നു

Aswathi Kottiyoor

അഗ്‌നിരക്ഷാസേനയ്‌ക്ക്‌ 61 അത്യാധുനിക വാഹനംകൂടി

Aswathi Kottiyoor
WordPress Image Lightbox