23.5 C
Iritty, IN
November 22, 2024
  • Home
  • Kerala
  • മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കും- ദേവസ്വം മന്ത്രി
Kerala

മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കും- ദേവസ്വം മന്ത്രി

മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുമെന്നും അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്ബ സ്‌നാനം അനുവദിക്കുമെന്നും ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു.

പമ്ബയില്‍ ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പത്തനംതിട്ട,കോട്ടയം ജില്ലകളിലെ കളക്ടര്‍മാര്‍, ജില്ലാ നേതാക്കളും, ജനപ്രതിനിധികളും പങ്കെടുത്തു. വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തില്‍ പങ്കെടുത്തു.

പത്ത് ലക്ഷത്തിലധികം പേര്‍ ഇതിനകം വെര്‍ച്വല്‍ ക്യു ദര്‍ശനത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തിനുള്ളില്‍ എല്ലാ വകുപ്പുകള്‍ക്കുമുള്ള പ്രവര്‍ത്തികളുടെ ടൈം ടേബിള്‍ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കേണ്ട ജോലികള്‍ക്ക് ടൈം ടേബിള്‍ തയാറാക്കണം. കൊവിഡും, മഴക്കെടുതിയും കാരണം തീര്‍ഥാടനത്തിന് പരുമിതികള്‍ ഉണ്ട്. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.

Related posts

ഇടുക്കിക്ക് 12000 കോടിയുടെ പാക്കേജ്

Aswathi Kottiyoor

സാർ, എനിക്ക് സൈക്കിൾ ഓടിക്കാൻ അനുവാദം തരണം. റോഡിൽ കൂടി ഓടിക്കാൻ ലൈസൻസ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി.

Aswathi Kottiyoor

മുൻകരുതലായി ഇടുക്കി ഡാം ഇന്ന്‌ തുറക്കും ; പെരിയാറിലൂടെ ഒഴുക്കുക 50 ക്യുമെക്സ് ജലം

Aswathi Kottiyoor
WordPress Image Lightbox