26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • 40 കോടി പേർക്ക് ആരോഗ്യപരിരക്ഷയില്ല ; നിതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്
Kerala

40 കോടി പേർക്ക് ആരോഗ്യപരിരക്ഷയില്ല ; നിതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

രാജ്യത്തെ 40 കോടിയോളം പേർക്ക്‌ ആരോഗ്യപരിരക്ഷയ്ക്ക് ഒരു സഹായവും ലഭിക്കുന്നില്ലെന്ന് നിതി ആയോഗ്‌ റിപ്പോർട്ട്‌. രാജ്യത്തെ മൂന്നിൽ രണ്ടുപേരും ആശ്രയിക്കുന്നത് സ്വകാര്യആശുപത്രികളെയാണ്. ആരോഗ്യഇൻഷുറൻസ്‌ ഇല്ലാത്തവർ വൻതോതിൽ പണം ചെലവിടണം. പല കുടുംബവും തകരാന്‍ ഇതിടയാക്കുന്നുവെന്നും ‘ഹെൽത്ത്‌ ഇൻഷുറൻസ്‌ ഫോർ ഇന്ത്യാസ്‌ മിസിങ്‌ മിഡിൽ’ എന്ന റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

എഴുപത്‌ കോടിയോളം പേർ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആരോഗ്യഇൻഷുറൻസ്‌ പദ്ധതി ഗുണഭോക്താക്കളാണ്‌. 25 കോടിയോളം പേർ സാമൂഹികസുരക്ഷ പദ്ധതികളിലും സ്വകാര്യ ഇൻഷുറൻസ്‌ പദ്ധതികളിലുമായുണ്ട്. ജനസംഖ്യയുടെ 30 ശതമാനം വരുന്ന ബാക്കി 40 കോടി പേര്‍ ഇതിനെല്ലാം പുറത്ത്. ഗ്രാമങ്ങളിൽ കാർഷിക–-കാർഷികേതര മേഖലകളിൽ സ്വയംതൊഴിലെടുക്കുന്നവരും നഗരങ്ങളിൽ അസംഘടിത മേഖലകളിൽ പണിയെടുക്കുന്നവരുമാണ്‌ ഇവരില്‍ ഏറിയപങ്കും.ഉയർന്ന പ്രീമിയം അടയ്‌ക്കേണ്ട ഹെൽത്ത്‌ ഇൻഷുറൻസ്‌ പദ്ധതികളിൽ ചേരാൻ ഇവർക്ക്‌ ശേഷിയില്ല. ഇവർക്കായി പ്രധാൻമന്ത്രി ജൻആരോഗ്യ യോജന(പിഎംജെഎവൈ) പുതിയ സംവിധാനം നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്നു. കുടുംബങ്ങൾ ആയിരക്കണക്കിനു രൂപ പ്രീമിയം അടയ്‌ക്കേണ്ടിവരുന്ന ആരോഗ്യ സഞ്‌ജീവനി പദ്ധതിയാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌.

ആരോഗ്യമേഖലയിൽനിന്ന്‌ കേന്ദ്രം കൂടുതല്‍ പിന്മാറുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണിത്‌. ചികിത്സാസൗകര്യം വർധിപ്പിക്കാൻ പൊതുനിക്ഷേപം ഉണ്ടാകില്ല. ആരോഗ്യപരിരക്ഷ വേണമെങ്കിൽ ഇൻഷുറൻസ്‌ എടുക്കണം. ഈ നയം കൂടുതൽ തീവ്രമായി നടപ്പാക്കാനാണ്‌ ഉദ്ദേശിക്കുന്നതെന്ന്‌ റിപ്പോർട്ടിൽ വ്യക്തം.

Related posts

മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്: സം​വ​ര​ണ വാ​ര്‍​ഡു​ക​ളാ​യി

Aswathi Kottiyoor

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ഇനി മുതൽ ശുചിത്വ ഗ്രേഡിംഗ്

Aswathi Kottiyoor

കടക്കെണി: 2 വർഷത്തിനിടെ രാജ്യത്ത് 10,897 കർഷക ആത്മഹത്യ

Aswathi Kottiyoor
WordPress Image Lightbox