22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുല്ലപ്പെരിയാർ ഡാം: റൂൾ കർവ് നിരപ്പ് നിലനിർത്താൻ ജലം തുറന്നു വിട്ടാലും മുന്നൊരുക്കം സുസജ്ജം: മന്ത്രി റോഷി അഗസ്റ്റിൻ
Kerala

മുല്ലപ്പെരിയാർ ഡാം: റൂൾ കർവ് നിരപ്പ് നിലനിർത്താൻ ജലം തുറന്നു വിട്ടാലും മുന്നൊരുക്കം സുസജ്ജം: മന്ത്രി റോഷി അഗസ്റ്റിൻ

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ റൂൾ കർവ് നിരപ്പായ 138 അടിയിൽ ജല നിരപ്പ് പിടിച്ചു നിർത്താൻ മുല്ലപ്പെരിയാറിൽ നിന്ന് ജലമൊഴുക്കിയാലും സുരക്ഷിതമായിരിക്കാനുള്ള മുന്നൊരുക്കം ജില്ലയിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തേക്കടി പെരിയാർ ഹൗസിൽ ചേർന്ന അവലോകന യോഗത്തിനു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പഞ്ചായത്ത് ജാഗ്രതാ സമിതികൾ ബോധവൽക്കരണത്തിന് രംഗത്തുണ്ട്. എൻ ഡിആർ എഫ്, പോലീസ് ഫയർഫോഴ്സ് എന്നിവർ കൂടുതൽ ജാഗ്രതയോടെ നിലയുറപ്പിച്ചിട്ടുണ്ട്. സ്‌കൂളുകൾ ക്യാമ്പുകളായുളളത് പുഴയുടെ സമീപമുള്ളതാണെങ്കിൽ ആളുകളെ മാറ്റി ഒന്നാം തീയതി സ്‌കൂൾ തുറക്കേണ്ടതില്ല. കുട്ടികളുടെ സുരക്ഷയ്ക്കു കൂടി വേണ്ടിയാണിത്. തമിഴ്നാട് ജലനിരപ്പ് ഉയരുന്നതിന്റെ കൃത്യമായ ജാഗ്രതാ നിർദ്ദേശം മുൻകൂട്ടി നൽകുന്നുണ്ട്. തുറക്കുന്നതിന് മുൻപ് അനുമതിയും തേടുന്നുണ്ട്. നമ്മുടെ നിലപാട് അംഗീകരിച്ച് തമിഴ്നാട് സഹകരിക്കുന്നുണ്ട്. വൈകിട്ട് ആറിന് 1299 ക്യു സെക്സ് വെള്ളം തുറന്നുവിടുന്നത് നാലിനാക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാണ് നാലു മണിക്ക് തന്നെ കുടുതൽ ഷട്ടർ തുറന്നതെന്നും മന്ത്രി പറഞ്ഞു.

Related posts

കുഴികള്‍ അടയ്ക്കുന്നില്ല; റോഡില്‍ പൂക്കളമിട്ട് തിരുവഞ്ചൂരും സംഘവും

Aswathi Kottiyoor

ജനങ്ങളുടെ പിന്തുണയുള്ള കാലത്തോളം മേയറായി തുടരും:ആര്യ രാജേന്ദ്രന്‍

Aswathi Kottiyoor

രണ്ടാംവിള നെല്ല് സംഭരണം: കർഷക രജിസ്ട്രേഷൻ മാർച്ച് 15 വരെ

Aswathi Kottiyoor
WordPress Image Lightbox