27.7 C
Iritty, IN
July 3, 2024
  • Home
  • Uncategorized
  • മാ​ർ​പാ​പ്പ-​മോ​ദി കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്
Uncategorized

മാ​ർ​പാ​പ്പ-​മോ​ദി കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്

ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​നും വ​ത്തി​ക്കാ​ൻ രാ​ഷ്‌​ട്ര​ത്ത​ല​വ​നു​മാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള ച​രി​ത്ര കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്.

പ്രാ​ദേ​ശി​ക സ​മ​യം ഇ​ന്നു രാ​വി​ലെ 8.30ന് (​ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച​യ്ക്ക് 12) മാ​ർ​പാ​പ്പ​യു​ടെ സ്വ​കാ​ര്യ ലൈ​ബ്ര​റി​യി​ൽ ഇ​രു​വ​രും കൂ​ടി​ക്കാ​ണും. പ്ര​തി​നി​ധി​സം​ഘ​ത്തെ ഒ​ഴി​വാ​ക്കി ഇ​രു​വ​രും ത​നി​ച്ചാ​ണു കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. സ​ന്ദ​ർ​ശ​നം അ​ര​മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കും.

മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച വ​ഴി ഇ​ന്ത്യ​യു​മാ​യു​ള്ള വ​ത്തി​ക്കാ​ന്‍റെ ബ​ന്ധം കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നു മാ​ർ​പാ​പ്പ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി പേ​രു വെ​ളി​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കാ​ത്ത വ​ത്തി​ക്കാ​ൻ ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

ജി-20 ​രാ​ഷ്‌​ട്ര​ത്ത​ല​വ​ന്മാ​രു​ടെ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന റോ​മി​ലും പ​രി​സ​ര​ത്തും ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. ന​ഗ​ര​ത്തി​ലെ എ​ല്ലാ മെ​ട്രോ സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ചു. സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യ്ക്കു ചു​റ്റു​മു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ​ക്കു മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വെ​ള്ളി​യാ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഇ​രു​വ​രും ത​മ്മി​ലു​ള്ള സ്വ​കാ​ര്യ കൂ​ടി​ക്കാ​ഴ്ച ഒ​രു മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്നു.

Related posts

കാഞ്ഞങ്ങാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ആദ്യ കുഞ്ഞ് പിറന്നു

Aswathi Kottiyoor

കെഎസ്‌ആർടിസിക്ക്‌ അന്താരാഷ്‌ട്ര പുരസ്‌കാരം*

Aswathi Kottiyoor

ചവിട്ടു പടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്ളാറ്റ്ഫോമിനുമിടയിൽ കാൽ കുടുങ്ങി; തൃശൂരിൽ 2 കുട്ടികൾക്ക് പരിക്ക്

Aswathi Kottiyoor
WordPress Image Lightbox