24.2 C
Iritty, IN
July 4, 2024
  • Home
  • Kanichar
  • മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസ് ; രണ്ടു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു
Kanichar

മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസ് ; രണ്ടു പേർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തു

പേരാവൂർ : സ്വത്ത് തർക്കത്തെ തുടർന്ന് മണത്തണയിലുണ്ടായ ആസിഡ് ആക്രമണ കേസിൽ രണ്ടു പേർക്കെതിരെ ഐ.പി.സി 326 വകുപ്പുകൾ പ്രകാരം പേരാവൂർ പോലീസ് കേസെടുത്തു . ആക്രമണത്തിൽ പരിക്കേറ്റ ബിജുവിന്റെ രണ്ടാനച്ഛൻ മങ്കുഴി ജോസ് ( 67 ) സുഹൃത്ത് മന്നത്ത് സ്വദേശി ശ്രീധരൻ എന്നിവർക്കെതിരെയാണ് കേസ് കസ്റ്റഡിയിലെടുത്ത് ഒന്നാം പ്രതി ജോസിന്റെ അറസ്റ്റ് രേഖപ്പെടുത്തി.രണ്ടാം പ്രതി ശ്രീധരൻ ഒളിവിലാണ് . വെള്ളിയാഴ്ച പുലർച്ചെയാണ് മണത്തണയിലെ ചേണാൽ ബിജു ( 50 ) അക്രമിക്കപ്പെട്ടത് രാവിലെ അഞ്ച് മണിയോടെ മണത്തണക്കുളത്തിൽ കുളിക്കാൻ ജീപ്പിൽ പോകവെ റോഡിൽ കല്ലിട്ട് തടഞ്ഞാണ് ജോസ് ബിജുവിന്റെ മേൽ ബക്കറ്റിൽ കൊണ്ടുവന്ന ആസിഡ് ഒഴിച്ചത് . ജീപ്പിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിക്കുന്നതിനിടെ വാക്കത്തി കൊണ്ട് വെട്ടിപ്പരിക്കേല്പിക്കുകയും ചെയ്തു . സംഭവ സ്ഥലത്ത് നിന്നും 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് ഓടിയെത്തിയ ബിജുവിനെ വീട്ടുകാരാണ് ആസൂത്രിയിലെത്തിച്ചത് . ബിജുവിനെ വാഹനത്തിൽ കൊണ്ടുപോകുന്നത് ഒരു മണിക്കൂറോളം ജോസ് തടഞ്ഞ് വെച്ചതായും പരാതിയുണ്ട് . ഗുരുതര പരിക്കേറ്റ ബിജുവിനെ കോഴിക്കോട്ടെ സ്വകാര്യ ആസ്പതിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു

Related posts

കണിച്ചാർ ബസ്റ്റാന്റിനോട് അവഗണന; റീത്ത് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള കിലയുടെ ഓൺലൈൻ പരിശീലനത്തിന്റെ ഉദ്ഘാടനം നടന്നു

admin

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox