22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച തുടങ്ങി.
Kerala

മോദി വത്തിക്കാനില്‍; മാര്‍പാപ്പയുമായി കൂടിക്കാഴ്ച തുടങ്ങി.

പതിനാറാം ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇറ്റലിയിലെത്തിയ പ്രാധാനമന്ത്രി നരേന്ദ്രമോദി വത്തിക്കാനിലെത്തി. അദ്ദേഹം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുകയാണ്. കോവിഡ് 19 അടക്കം ആഗോള വിഷയങ്ങള്‍ മാര്‍ പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും.

അപ്പോസ്തലിക് പാലസില്‍ വെച്ചാണ് മോദി പോപ്പിനെ കാണുന്നത്. അര മണിക്കൂറാണ് കൂടിക്കാഴ്ച. ഇന്ത്യ സന്ദര്‍ശിക്കാന്‍ പോപ്പിനെ പ്രധാനമന്ത്രി ക്ഷണിച്ചേക്കുമെന്നാണ് കരുതുന്നത്.

മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നടത്തുകയെന്നും തുടര്‍ന്ന് പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചര്‍ച്ചയ്ക്ക് വത്തിക്കാന്‍ പ്രത്യേകിച്ച് അജണ്ടകളൊന്നും നിശ്ചയിച്ചിട്ടില്ല. മാര്‍പാപ്പയുമായുള്ള ചര്‍ച്ചകളില്‍ അജണ്ട നിശ്ചയിക്കുന്ന പതിവില്ലെന്നാണ് കരുതുന്നത്. ലോകത്തിന് പൊതുവെ പ്രാധാന്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യപ്പെടുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Related posts

ചരിത്രത്തിൽ ഇടംപിടിച്ച്‌ കൊച്ചി സമ്മേളനം

Aswathi Kottiyoor

ആ​രും വി​ശ​ന്ന് മ​രി​ക്ക​രു​ത്; കേ​ന്ദ്ര​ത്തി​ന് അ​ന്ത്യ​ശാ​സ​ന​വു​മാ​യി സു​പ്രീം കോ​ട​തി

Aswathi Kottiyoor

*വിശ്വനാഥന്റെ മരണം: ആത്മഹത്യക്ക് മുന്നേ സംസാരിച്ച ആറുപേരെ തിരിച്ചറിഞ്ഞു.*

Aswathi Kottiyoor
WordPress Image Lightbox